ദേശീയം
ആധാർകാർഡ് പാൻകാർഡുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി നീട്ടി
പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിന് അനുവദിച്ച സമയ പരിധി വീണ്ടും നീട്ടി. ഈ മാസം 30ന് അവസാനിക്കാനിരിക്കെയാണ് 2022 മാർച്ച് 31 വരെ സമയം നീട്ടിയിരിക്കുന്നത്. കോവിഡ് പ്രതിസന്ധി നിലനിൽക്കുന്നതിനാലാണ് കൂടുതൽ സമയം അനവദിക്കുന്നതെന്ന് പ്രത്യക്ഷ നികുതി ബോർഡ്(സിബിഡിടി) അറിയിച്ചു.
ബാങ്ക് അക്കൗണ്ട് തുറക്കുന്നത് ഉൾപ്പെടെ വിവിധ സേവനങ്ങൾക്ക് പാൻ നിർബന്ധമാണ്. ആദായനികുതി വകുപ്പിന്റെ പോർട്ടലിൽ കയറി ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ലിങ്ക് ആധാർ ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് സേവനം പൂർത്തിയാക്കാനുള്ള സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡീമാറ്റ് അക്കൗണ്ട്, മ്യൂച്വൽ ഫണ്ട് നിക്ഷേപം തുടങ്ങിയ സേവനങ്ഹൾ ലഭിക്കുന്നതിനും പാൻ ഇല്ലാതെ കഴിയില്ല.
ആധാർ കാർഡ് പാനുമായി ലിങ്ക് ചെയ്യേണ്ടത് എങ്ങനെയെന്ന് നോക്കാം
പാൻ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്യുന്നതിന് നിരവധി മാർഗങ്ങളുണ്ട്. പാൻ സർവീസ് സെന്ററുകളിൽ നിന്നും ലഭിക്കുന്ന ഫോം ഫില്ല് ചെയ്തു ഇത്തരത്തിൽ പാനും ആധാറും ബന്ധിപ്പിക്കാം. അതുമല്ലെങ്കിൽ മൊബൈൽ ഫോണിൽ നിന്നും 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് എസ്എംഎസ് ചെയ്തും ലിങ്ക് ചെയ്യാം. കൂടാതെ, ഇ- ഫയലിങ് വെബ്സൈറ്റ് മുഖാന്തിരവും ഇത്തരത്തിൽ പാൻ ആധാറുമായി ലിങ്ക് ചെയ്യാൻ സാധിക്കും.
പാൻ ആധാറുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് എങ്ങനെ?
സ്റ്റെപ്പ് 1 – ഇന്റർനെറ്റ് ബ്രൗസറിൽ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിന്റെ വെബ്സൈറ്റായ www.incometaxindiaefiling.gov.in തുറക്കുക.
സ്റ്റെപ്പ് 2 – വെബ്സൈറ്റിലെ ഹോം പേജിൽ Quick Links എന്ന സെക്ഷനിലുള്ള ‘Link Aadhaar’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.
സ്റ്റെപ്പ് 3 – തുടർന്ന് പുതിയൊരു വിന്റോ തുറന്നു വരും. ഇതിൽ “Click here to view the status if you have already submitted link Aadhaar request” എന്ന ബട്ടൺ ക്ലിക്ക് ചെയ്യുമ്പോൾ നിങ്ങളുടെ ആധാർ-പാൻ ലിങ്കിങ്ങിന്റെ സ്റ്റാറ്റസ് ലഭ്യമാവും.
പാൻകാർഡ് ആധാറുമായി ലിങ്ക് ചെയ്തിട്ടില്ലെങ്കിൽ ഇതേ പേജിൽ തന്നെ നിങ്ങൾക്ക് ഫോം ഫില്ല് ചെയ്തു നൽകാനും സാധിക്കും.
എസ്എംഎസ് വഴിയും ഇത്തരത്തിൽ ആധാർ കാർഡുമായി ലിങ്ക് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കാം:
സ്റ്റെപ്പ് 1 – പാനുമായി രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിൽ നിന്നും 12 അക്ക ആധാർ നമ്പർ ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടശേഷം 10 അക്ക പാൻ നമ്പർ ടൈപ്പ് ചെയ്യുക
സ്റ്റെപ്പ് 2 – ഈ മെസ്സേജ് 567678 അല്ലെങ്കിൽ 56161 എന്ന നമ്പറിലേക്ക് അയക്കുക.
സ്റ്റെപ്പ് 3 – ഉടൻ തന്നെ മറുപടിയായി സ്റ്റാറ്റസ് ലഭ്യമാകും.