Connect with us

കേരളം

21 മാസത്തിനിടെ കസ്റ്റംസ് നടത്തിയത് റെക്കോർഡ് സ്വർണവേട്ട.

Published

on

കഴിഞ്ഞ 21 മാസത്തിനിടെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നടത്തിയത് റെക്കോർഡ് സ്വർണവേട്ട. ഇക്കാലയളവിൽ കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത് ഒരു ടൺ സ്വർണം. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് പുറത്തെത്തിക്കും വഴി പിടികൂടിയ സ്വർണമുൾപ്പടെയാണ് ഈ കണക്ക്.

2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ച് കടത്താൻ ശ്രമിച്ച 1003 കിലോ സ്വർണമാണ് എറണാകുളം കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. നെടുമ്പാശേരി വിമാനത്താവളത്തിലെ കസ്റ്റംസ് ഉദ്യോഗസ്ഥരെ വെട്ടിച്ച് കടത്താൻ ശ്രമിച്ച് പിടികൂടിയ സ്വർണത്തിന്റെ ഉൾപ്പടെയാണ് ഈ ഞെട്ടിക്കുന്ന കണക്ക്.

പ്രിവന്റീവ് വിഭാഗത്തിന് ലഭിക്കുന്ന രഹസ്യവിവരത്തെ പിന്തുടർന്ന് പിടികൂടിയതാണ് ഈ ഒരു ടണ്ണിൽ അധികവും. ഇക്കാലയളവിൽ 1197 കേസുകൾ രജിസ്റ്റർ ചെയ്തത്. സ്വർണ്ണക്കടത്തിന് പിടിയിലായത് 641 പേർ. ഈ ഇരുപത്തിയൊന്ന് മാസത്തിനുള്ളിൽ ഈടാക്കിയ പിഴ 1 കോടി 36 ലക്ഷത്തി ആറായിരത്തി എഴുന്നൂറ്റി ഇരുപത്തിനാല് രൂപ.

2021 മാർച്ച് മുതൽ 2022 ഡിസംബർ വരെ കസ്റ്റംസ് പ്രിവന്റീവ് വിഭാഗം, തൃശൂർ യൂണിറ്റ് പിടികൂടിയത് ഇരുപത്തിയഞ്ചേകാൽ കിലോ സ്വർണമാണ്.16 കേസുകൾ രജിസ്റ്റർ ചെയ്തു. സ്വർണകടത്തിന് 17 പേർ പിടിയിലായി. 2022ൽ കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച് പിടികൂടിയത് 72 കിലോ 816 ഗ്രാം സ്വർണം.

33 സ്വർണക്കടത്തുകാർ പിടിയിലായതിൽ ഒരു വനിതയും ഉൾപ്പെടുന്നു. കരിപ്പൂർ വിമാനത്താവളം വഴിയുള്ള സ്വർണക്കടത്തിലോ, പൊട്ടിക്കലിലോ കഴിഞ്ഞ വർഷം ആരും കൊല്ലപ്പെട്ടിട്ടില്ലെന്നും വിവരവകാശ മറുപടി വ്യക്തമാക്കുന്നു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം20 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം21 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം21 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version