കേരളം
കുസാറ്റ്: ക്യാറ്റ് അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ വിവിധ ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശന പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി മാര്‍ച്ച് 25 വരെ നീട്ടി. 100 രൂപ പിഴയോടുകൂടി അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് 31 വരെയാണ്.
അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയാണ് സമര്‍പ്പിക്കേണ്ടത്. എം.ടെക് കോഴ്‌സിന് ഏപ്രില്‍ 21 വരെ പിഴയില്ലാതെയും പിഴയോടുകൂടി ഏപ്രില്‍ 30 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം. പി.എച്ച്.ഡി., ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഏപ്രില്‍ 30 വരെയും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. വിശദവിവരങ്ങള്‍ സര്‍വകലാശാലയുടെ അഡ്മിഷന്‍ വെബ് സൈറ്റില്‍ (www.admissions.cusat.ac.in) ലഭ്യമാണ്. ഫോണ്‍ 0484-2577100.