Connect with us

കേരളം

തൃശ്ശൂര്‍പൂരത്തിന് പ്രതിസന്ധി; ആനകളുടെ 50മീറ്റർ പരിധിയില്‍ ആളുകള്‍ നില്‍ക്കരുത്, കര്‍ശന നിര്‍ദേശങ്ങളുമായി വനംവകുപ്പ്

Published

on

trissur pooram
പ്രതീകാത്മകചിത്രം

പൂരത്തിന്‍റെ ആനയെഴുന്നെള്ളിപ്പിന് കുരുക്കിട്ട് വനംവകുപ്പിന്‍റെ സർക്കുലർ പുറത്തിറങ്ങി. 50 മീറ്റർ അകലെ ആളു നിൽക്കരുത്. 15 ന് മുമ്പ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഹൈക്കോടതിയിൽ സമർപ്പിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് സര്‍ക്കുലറിലുള്ളത്. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ തൃശൂർ പൂരത്തിന് ആനകളെ വിട്ടു നൽകില്ലെന്ന് ആന ഉടമ സംഘടന വ്യക്കമാക്കി.

ആന ഉടമകളുടെയും ഉത്സവ സംഘടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിന് തൃശൂരിൽ ചേരും. തൃശ്ശൂര്‍ പൂരത്തിന് ആവേശം പകരാന്‍ പൂരപ്രേമികളുടെ ആരാധനാപാത്രമായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുമോയെന്ന കാര്യത്തില്‍ ഹൈക്കോടതി ഈ മാസം 17ന് തീരുമാനമെടുക്കും.മുഴുവൻ ആനകളുടെയും പട്ടികയും, ഫിറ്റ്നസ് സർട്ടിഫിക്കറ്റും സമർപ്പിക്കാൻ ഹൈക്കോടതി നിർദേശം നല്‍കി. അമിക്കസ് ക്യൂറി ആനകളെ പരിശോധിക്കണം.ആരോഗ്യ പ്രശ്നങ്ങളും മദപ്പാടുമുള്ള ആനകളെ പൂരത്തിൽ പങ്കെടുക്കാൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി.

തൃശ്ശൂർ പൂരത്തിന്റെ കൊടിയേറ്റം ഇന്നാണ്. തിരുവമ്പാടി പാറമേക്കാവ് ക്ഷേത്രങ്ങൾക്കൊപ്പം എട്ടു ഘടകക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും.രാവിലെ 11 നാണു തിരുവമ്പാടിയുടെ കൊടിയേറ്റം. നടുവിലാലിലെ യും നായ്ക്കനാലിനെയും പന്തലുകളിൽ തിരുവമ്പാടി വിഭാഗം കൊടി ഉയർത്തും.11.20 നും 12 15നും ഇടയ്ക്കാണ് പാറമേക്കാവിലെ കൊടിയേറ്റം. ക്ഷേത്രത്തിനു മുന്നിലെ പാല മരത്തിലും മണികണ്ഠൻ ആലിലെ ദേശപ്പന്തലിലും ആണ് മഞ്ഞപ്പട്ടിൽ സിംഹമുദ്ര യുള്ള കൊടിക്കൂറ നാട്ടുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

KSRTC ഡ്രൈവര്‍ മേയർ തർക്കം; മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴിയെടുക്കും

കേരളം6 hours ago

നിർത്തിയിട്ട ട്രാവലർ മുന്നോട്ടുനീങ്ങി; തടയാൻ ശ്രമിച്ച ഡ്രൈവർക്ക് ദാരുണാന്ത്യം

കേരളം6 hours ago

റേഷൻ കടകൾ ഇന്ന് മുതൽ സാധാരണ നിലയിൽ

കേരളം1 day ago

ആറാം വിരൽ നീക്കാനെത്തിയ നാല് വയസുകാരിക്ക് നാവിൽ ശസ്ത്രക്രിയ; കോഴിക്കോട് മെഡി. കോളജിൽ വീണ്ടും ചികിത്സാപ്പിഴവ്

കേരളം1 day ago

പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ്; SHOയ്ക്ക് സസ്പെൻഷൻ

കേരളം1 day ago

പ്ലസ് വൺ അപേക്ഷ സ്വീകരിക്കൽ ആരംഭിച്ചു ; ആദ്യ അലോട്ട്മെന്റ് ജൂണ്‍ അഞ്ചിന്

കേരളം1 day ago

സ്കൂള്‍ ബസുകള്‍ ഫിറ്റായിരിക്കണം; പരിശോധന കര്‍ശനമാക്കി മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍; ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍

കേരളം1 day ago

സംസ്ഥാനത്ത് മഞ്ഞപ്പിത്ത ബാധ അതിഗുരുതരം; ആറ് മാസത്തിനിടെ 27 മരണം

കേരളം2 days ago

KSRTC യാത്രകളിൽ ലഘുഭക്ഷണം; പുതിയ പദ്ധതിക്ക് തുടക്കമിട്ട് കെഎസ്ആർടിസി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version