Connect with us

കേരളം

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് സിപിഐഎം

Untitled design 2023 10 10T080238.814

ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനുള്ള നടപടികൾ കേന്ദ്ര സർക്കാർ സ്വീകരിക്കണമെന്ന്‌ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.
പാലസ്‌തീനിലെ ഗാസ മുനമ്പിൽ ഹമാസും ഇസ്രയേൽ സേനയും നടത്തുന്ന ഏറ്റുമുട്ടലുകൾ ഗുരുതരമായ സ്ഥിതിവിശേഷമാണ്‌ സൃഷ്ടിച്ചിരിക്കുന്നത്‌. സാധാരണ പൗരന്മാരുടെ ജീവിതത്തെ തന്നെ ഗുരുതരമായി ബാധിക്കുന്ന സംഭവമായി ഇത്‌ മാറിയിട്ടുണ്ട്‌.

നിരവധി ജീവനുകൾ ഇതിന്റെ ഭാഗമായി നഷ്ടമായിക്കഴിഞ്ഞു. ഏറ്റുമുട്ടലുകൾ ഇനിയും തുടരുന്നത്‌ നിരപരാധികളുടെ ജീവൻ കൂടുതൽ നഷ്ടപ്പെടുന്നതിന്‌ മാത്രമേ ഇടയാക്കുകയുള്ളൂ. ഇസ്രയേൽ- പാലസ്‌തീൻ ഭൂപ്രദേശങ്ങൾ വ്യാപകമായി പിടിച്ചെടുക്കുകയും പാലസ്‌തീൻ പൗരന്മാരെ കൊലപ്പെടുത്തുകയും ചെയ്യുന്ന സംഭവമാണ്‌ ഇത്തരമൊരു സ്ഥിതിവിശേഷത്തിന്‌ അടിസ്ഥാനമിട്ടത്‌. ജനാധിപത്യപരമായ രീതിയിൽ ഇത്തരം പ്രശ്‌നങ്ങളെ മനസിലാക്കി പരിഹരിക്കുകയാണ്‌ വേണ്ടത്‌. അതിനുള്ള സാഹചര്യം സൃഷ്‌ടിക്കാനുള്ള ഇടപെടലാണ്‌ ഉണ്ടാകേണ്ടത്‌.

ദ്വിരാഷ്‌ട്ര പരിഹാരമെന്ന യുഎൻ രക്ഷാസമിതിയുടെ പ്രമേയം അടിയന്തിരമായി നടപ്പിലാക്കി പാലസ്‌തീൻ ജനതയുടെ ന്യായമായ അവകാശങ്ങൾ സംരക്ഷിക്കണം. നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്ന തരത്തിലുള്ള ഏറ്റുമുട്ടലുകൾ അവസാനിപ്പിച്ച്‌ സമാധാനം ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടാകണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം14 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം14 hours ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം5 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം5 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം5 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം5 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version