Connect with us

കേരളം

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചു; മുന്നണി മര്യാദ ലംഘിച്ചെന്ന് പരാതി

IMG 20240206 WA0026

സംസ്ഥാന ബജറ്റിൽ സിപിഐ മന്ത്രിമാരുടെ വകുപ്പുകളെ അവഗണിച്ചുവെന്ന് പരാതി. കഴിഞ്ഞ തവണ അനുവദിച്ചതിന്റെ പകുതി പണം പോലും അനുവദിച്ചില്ല. മുന്നണി മര്യാദ ലംഘിച്ചെന്നും അഭിപ്രായം. വിഷയം എൽഡിഎഫിൽ ഉന്നയിക്കും. അതൃപ്‌തി മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും അറിയിക്കും. അടിയന്തര വിഷയങ്ങളിൽ ശ്രദ്ധ കൊടുത്തില്ല. എന്നാൽ പ്രശ്നം വഷളാക്കേണ്ടെന്ന് സിപിഐഎം ആവശ്യപ്പെട്ടു.

സിപിഐ മന്ത്രിമാരുടെ അതൃപ്‌തി പരിഹരിക്കണമെന്നാണ് സിപിഐഎമ്മിൽ അഭിപ്രായം. ബജറ്റ് നിയമസഭയിൽ പാസാക്കും മുമ്പ് കൂടുതൽ പണം അനുവദിച്ചേക്കും. അതേസമയം സംസ്ഥാന ബജറ്റിൽ കടുത്ത അതൃപ്തിയുമായി ഭക്ഷ്യ മന്ത്രി ജിആർ അനിൽ രംഗത്തെത്തിയിരുന്നു. സപ്ലൈകോയ്ക്ക് പണം ഇല്ലാത്തത്തിലാണ് മന്ത്രി പ്രതിഷേധം രേഖപ്പെടുത്തിയത്. ബജറ്റിൽ കുടിശ്ശിക തീർക്കാനും സഹായം ഇല്ലാത്തതും മന്ത്രിയെ ചൊടിപ്പിക്കുകയായിരുന്നു.

ബജറ്റ് അവതരണത്തിന് ശേഷം ധനമന്ത്രി കെഎൻ‌‍ ബാല​ഗോപാലിന് കൈ കൊടുക്കാനും ജിആർ അനിൽ വിസമ്മതിച്ചു. അതേസമയം, ബജറ്റിലെ അതൃപ്‌തി കെഎൻ ബാല​ഗോപാലിനെ അറിയിക്കാൻ ഒരുങ്ങുകയാണ് മന്ത്രി അനിൽ. സപ്ലൈക്കോയ്ക്ക് പണം അനുവദിക്കാത്തതിൽ നേരത്തെ മന്ത്രിസഭാ യോഗത്തിലും ജി.ആർ.അനിൽ പരാതി പറഞ്ഞിരുന്നു. ബജറ്റിലും അവഗണിച്ചെന്നാണ് പരാതി. റവന്യൂ, ഭക്ഷ്യ, കൃഷി, മൃഗസംരക്ഷ വകുപ്പ് മന്ത്രിമാർക്കും ബജറ്റിനോട് എതിർപ്പുണ്ട്. വകുപ്പുകൾക്ക് അനുവദിച്ച വിഹിതം കുറഞ്ഞുപോയെന്നാണ് സിപിഐ മന്ത്രിമാരുടെ പരാതി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം58 mins ago

സംസ്ഥാനത്ത് വീണ്ടും ബാർ കോഴ വിവാദം; ഡ്രൈ ഡേ ഒഴിവാക്കാൻ ലക്ഷങ്ങളുടെ കൈക്കൂലി

കേരളം1 hour ago

പ്രതിദിനം 80 ടെസ്റ്റുകൾ; 18 വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ഉപയോഗിക്കാം; സർക്കാർ ഉത്തരവിറങ്ങി

കേരളം17 hours ago

പാളയം സിഎസ്ഐ ചർച്ചിൽ ഭരണത്തെ ചൊല്ലി തർക്കം

കേരളം19 hours ago

അനധികൃതമായി ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നവരെ പിരിച്ചുവിടും; അഞ്ചുദിവസത്തിനകം റിപ്പോർട്ട് നൽകണമെന്ന് മന്ത്രി

കേരളം20 hours ago

സംസ്ഥാനത്ത് വന്‍ GST വെട്ടിപ്പ്‌; 1000 കോടി വ്യാപാരം ആക്രി മേഖലയില്‍ വ്യാജ ബില്ലുപയോഗിച്ച്

കേരളം21 hours ago

മഴക്കെടുതി; 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറന്നു

കേരളം23 hours ago

ഐടി പാര്‍ക്കുകളില്‍ മദ്യവും; നിയമസഭാ സമിതിയുടെ അംഗീകാരം

കേരളം1 day ago

വൻ നഗരങ്ങളേക്കാൾ ജീവിക്കാൻ മികച്ചത് കേരളത്തിലെ നഗരങ്ങൾ

കേരളം1 day ago

KSRTC ബസ്സിന് പുറകിൽ സ്വകാര്യ ബസ്സിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

കേരളം1 day ago

KSRTC യിൽ ഇന്നു മുതൽ പുതിയ ഓൺലൈൻ റിസർവേഷൻ നയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version