Connect with us

ആരോഗ്യം

പുതിയ കോവിഡ് മാർഗ രേഖ പുറത്തു വിട്ട് കേന്ദ്രം

Published

on

319718852 corona 1532x900 adobestock

 

കോവിഡ് നിയന്ത്രണങ്ങൾ സംബന്ധിച്ച മാർഗരേഖ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഫെബ്രുവരി 28 വരെ നീട്ടി.

രണ്ട് പ്രധാന ഇളവുകളാണ് പുതിയ മാർഗരേഖയിലുള്ളത്. സിനിമാ തീയേറ്ററുകൾ, സ്വിമ്മിങ് പൂളുകൾ എന്നിവയുമായി ബന്ധപ്പെട്ടതാണ് ഇളവുകൾ.

രാജ്യത്തെ സ്വിമ്മിങ് പൂളുകൾ ഫെബ്രുവരി ഒന്നു മുതൽ എല്ലാവർക്കും ഉപയോഗിക്കാം. നേരത്തെ കായിക താരങ്ങൾക്ക് മാത്രമായിരുന്നു സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കാൻ അനുമതി. മറ്റുള്ളവർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണമാണ് ഫെബ്രുവരി ഒന്നു മുതൽ നീക്കുന്നത്. സ്വിമ്മിങ് പൂളുകൾ ഉപയോഗിക്കുന്നത് സംബന്ധിച്ച് കേന്ദ്ര സ്പോർട്സ് മന്ത്രാലയം പുതിയ മാർഗരേഖ പുറത്തിറക്കും.

സിനിമാ തീയേറ്ററുകളിലും സിനിമാ ഹാളുകളിലും നിലവിൽ 50 ശതമാനം സീറ്റുകളിൽ മാത്രമാണ് പ്രവേശനാനുമതി. ഫെബ്രുവരി ഒന്നുമുതൽ കൂടുതൽ പേരെ തീയേറ്ററുകളിൽ പ്രവേശിപ്പിക്കാൻ അനുവദിക്കും. എന്നാൽ മുഴുവൻ സീറ്റുകളിലും ആളുകളെ പ്രവേശിപ്പിക്കാൻ അനുവദിക്കുമോ എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടില്ല. ഇതുസംബന്ധിച്ച മാർഗരേഖ വാർത്താ വിതരണ മന്ത്രാലയം പുറത്തിറക്കും.

അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിക്കുന്നത് സംബന്ധിച്ച് സിവിൽ വ്യോമയാന മന്ത്രാലയവും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും ചർച്ചചെയ്ത് തീരുമാനിക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ മാർഗരേഖയിൽ വ്യക്തമാക്കിയിട്ടുണ്ട്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 hour ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 hours ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 hours ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 hours ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം7 hours ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം8 hours ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം8 hours ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

കേരളം11 hours ago

നാലാം ദിനവും ഡ്രൈവിംഗ് ടെസ്റ്റ് മുടങ്ങി, കാത്തിരിക്കുന്നത് 9.45 ലക്ഷം പൊതുജനം

കേരളം12 hours ago

മുന്നറിയിപ്പില്ലാതെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി; യാത്രക്കാരുടെ പ്രതിഷേധം

കേരളം23 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version