ദേശീയം
കോവിഡ് വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കും ; 27 കോടി പേര്‍ക്ക് വാക്സിന്‍ നല്‍കും
രാജ്യത്ത് കൊവിഡിനെതിരെയുള്ള വാക്സിനേഷന്റെ മൂന്നാംഘട്ടം മാര്‍ച്ചില്‍ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു. .50 വയസിന് മുകളിലുള്ളവരും ഗുരുതര രോഗങ്ങള്‍ ഉള്ളവരുമായ 27 കോടി പേര്‍ക്കാണ് വാക്സിന്‍ നല്‍കുന്നതെന്ന് ഹര്‍ഷവര്‍ദ്ധന്‍ പറഞ്ഞു.
രാജ്യത്ത് ഇതുവരെ 50 ലക്ഷം ജനങ്ങള്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള വാക്സിന്‍ വിതരണം ഈ ആഴ്ച ആരംഭിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ലോക്ഭയിലെ ചോദ്യോത്തരവേളയില്‍ വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു ആരോഗ്യമന്ത്രി.
രാജ്യത്തെ വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 35000 കോടി രൂപയാണ് ബഡ്‌ജറ്റില്‍ വകയിരുത്തിയിട്ടുള്ളത്.
ആവശ്യമെങ്കില്‍ അത് വര്‍ദ്ധിപ്പിക്കുമെന്ന് ധനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവില്‍ കൊവിഷീല്‍ഡ് വാക്സിനും കൊവാക്സിനുമാണ് അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ഏഴു വാക്സിന്‍ കൂടി വിവിധ ഘട്ടങ്ങളിലാണുള്ളത്. ഇതില്‍ മൂന്നെണ്ണം ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലാണെന്നും ഹര്‍ഷവര്‍ദ്ധന്‍ അറിയിച്ചു.