Covid 19
ആശങ്ക വേണ്ട… രണ്ടാം ഡോസായി സ്വീകരിക്കുന്ന കൊവിഡ് വാക്സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും പ്രതികൂല ഫലങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്രം
രണ്ടാമത്തെ ഡോസായി സ്വീകരിക്കുന്ന കൊവിഡ് വാക്സിന്‍ ആദ്യ ഡോസില്‍ നിന്ന് വ്യത്യസ്തമായാലും കാര്യമായ പ്രതികൂല ഫലങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് കേന്ദ്രം. വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നത് സുരക്ഷിതമാണെന്നും പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരത്തില്‍ വാക്സിന്‍ നല്‍കുന്ന കാര്യം പരിഗണനയിലാണെന്നും ദേശീയ കൊവിഡ് വാക്സിനേഷന്‍ വിദഗ്ധ സമിതി അധ്യക്ഷന്‍ ഡോ വികെ പോള്‍ വ്യക്തമാക്കി.
ഉത്തര്‍പ്രദേശിലെ സിദ്ധാര്‍ഥ് നഗര്‍ ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ 20ഓളം ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ ഡോസ് വാക്സിന്‍ മാറിനല്‍കിയ വിവാദ സംഭവത്തിന് പിന്നാലെയാണ് ഡോ വികെ പോളിന്റെ പ്രതികരണം.
രണ്ട് വ്യത്യസ്ത ഡോസുകള്‍ നല്‍കുന്നതില്‍ കൂടുതല്‍ ശാസ്ത്രീയ വിലയിരുത്തലുകളും പരിശോധനയും ആവശ്യമാണ്. എന്നാല്‍ രണ്ട് തവണയായി രണ്ട് വ്യത്യസ്ത വാക്സിനുകള്‍ സ്വീകരിക്കുന്നതില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മേയ് 14നാണ് ആദ്യ ഡോസായി കൊവിഷീല്‍ഡ് സ്വീകരിച്ച യുപിയിലെ 20 ഗ്രാമവാസികള്‍ക്ക് രണ്ടാമത്തെ ഡോസായി കൊവാക്സിന്‍ മാറി നല്‍കിയത്. അതേസമയം വാക്സിനുകള്‍ കൂടികലര്‍ത്തി നല്‍കാനുള്ള ഒരു നിര്‍ദേശവും നല്‍കിയിട്ടില്ലെന്നും ഇത് ആരോഗ്യപ്രവര്‍ത്തകരുടെ വീഴ്ചയാണെന്നും സിദ്ധാര്‍ഥ് നഗര്‍ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസര്‍ സന്ദീപ് ചൗധരി പറഞ്ഞു.