ദേശീയം
രാജ്യത്ത് കൊവിഡ് വാക്സിന് നിരക്ക് പ്രഖ്യാപിച്ചു
രാജ്യത്ത് കൊവിഡ് വാക്സിന് നിരക്ക് പ്രഖ്യാപിച്ചു. കൊവിഷീൽഡ് വാക്സിന് സർക്കാർ ആശുപത്രികളിൽ 400 രൂപ ആയിരിക്കും. എന്നാൽ സ്വകാര്യ ആശുപത്രികളിൽ ഒരു ഡോസിന് 600 രൂപ കൊടുക്കേണ്ടി വരും.
അതേസമയം കേന്ദ്ര സർക്കാരിന് 150 രൂപ നിരക്കിൽ തന്നെ ലഭിക്കുമെന്നാണ് വിവരം. സെറം ഇൻസ്റ്റിറ്റ്യൂട്ടാണ് നിരക്ക് പ്രഖ്യാപിച്ചത്.
അതേസമയം ഇന്ത്യയിൽ അടിയന്തര ഉപയോഗാനുമതി നേടിയ റഷ്യയുടെ സ്പുട്നിക് വാക്സിൻ ഡോസ് ഒന്നിന് 700 രൂപയാകുമെന്നാണ് സൂചന.
ലോകമെമ്പാടും വാക്സിന് ഒറ്റ വിലയാണെന്നും അതുകൊണ്ട് അതിൽ കുറഞ്ഞ വില ഈടാക്കാൻ സാധ്യതയില്ലെന്നും ഇന്ത്യയിലെ വിതരണക്കാരായ ഡോ. റെഡ്ഡീസ് കമ്പനിയുടെ കോ ചെയർമാനും എംഡിയുമായ ജി വി പ്രസാദം പറഞ്ഞു.
10 ഡോളർ നിരക്കിലാണ് റഷ്യ ലോകരാജ്യങ്ങൾക്കു വാക്സിൻ നൽകുന്നത്. ജൂൺ ആദ്യവാരത്തിനു മുൻപ് വാക്സിൻ ലഭിച്ചു തുടങ്ങുമെന്നാണ് പ്രതീക്ഷ. പിന്നീട് ഇവ ഇന്ത്യയിൽ ഉൽപാദിപ്പിക്കും.