Uncategorized
24 മണിക്കൂറിനിടെ 14,821 പേര്‍ക്ക് കോവിഡ്; ആകെ രോഗികള്‍ 4.25 ലക്ഷം കടന്നു
രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുത്തനെ ഉയരുന്നു. 24 മണിക്കൂറിനിടെ 14,821 പേര്‍ക്കാണ് പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ചവരുടെ ആകെ എണ്ണം 4,25,282 ആയി. 1,74,387 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 2,37,196 പേര്‍ രോഗമുക്തരായി.
ഒറ്റ ദിവസത്തിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് 445 പേര്‍ മരിക്കുകയും ചെയ്തു. മരണനിരക്കിലുണ്ടായ വര്‍ധനവ് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 13,699 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരണപ്പെട്ടത്.
രാജ്യത്ത് കോവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 1,32,074 ആയി ഉയര്‍ന്നു. 6170 പേരണ് സംസ്ഥാനത്ത് ഇതുവരെ മരണപ്പെട്ടത്.
ഡല്‍ഹിയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1663 പേര്‍ ഇവിടെ മരണപ്പെടുകയും ചെയ്തു. 27260 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1663 പേര്‍ മരിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍ 59377 പേര്‍ക്കാണ് കോവിഡ് കണ്ടെത്തിയിട്ടുള്ളത്. 757 മരണം റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ലോക രാഷ്ട്രങ്ങളിലെ രോഗബാധിതരുടെ എണ്ണവും വന്‍തോതില്‍ വര്‍ധിക്കുകയാണ്. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയര്‍ത്തിയിരിക്കുന്നത്. ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.