Covid 19
ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ 39,726 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളുടെ എണ്ണത്തിൽ തുടർച്ചയായ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 39,726 പോസിറ്റീവ് കേസുകളും 154 മരണവും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
മഹാരാഷ്ട്രയിലാണ് കോവിഡ് വ്യാപനം ഏറ്റവും രൂക്ഷമായി തുടരുന്നനത്. സംസ്ഥാനത്ത് 25, 833 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. മുംബൈയിൽ മൈക്രോ കണ്ടെയ്നർ സോണുകൾ ആരംഭിക്കാൻ കോർപറേഷൻ നിർദേശം നൽകി.
ഡൽഹിയിലും കോവിഡ് കേസുകളുടെ എണ്ണത്തിൽ വൻ വർധനയാണ് രേഖപ്പെടുത്തുന്നത്. തിങ്കളാഴ്ച മുതൽ സംസ്ഥാന സർക്കാരിന്റെ മുഴുവൻ ആശുപത്രികളിലും കോവിഡ് വാക്സിൻ വിതരണം ആരംഭിക്കുമെന്നും ഈ പശ്ചാത്തലത്തിൽ ആശങ്കയല്ല ജാഗ്രതയാണ് വേണ്ടതെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ അറിയിച്ചു.
പഞ്ചാബ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്.