ദേശീയം
ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റില്‍ നെഗറ്റീവ് ആയാലും കൊവിഡിന് സാധ്യത; ആശങ്ക ഉയർത്തി പുതിയ റിപ്പോർട്ട്
ആന്റിജന്‍ പരിശോധനയിലും ആര്‍.ടി.പി.സി.ആര്‍ പരിശോധനയിലും കൊവിഡ് നെഗറ്റീവ് ഫലം ലഭിച്ചാലും കൊവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യത കൂടുതലാണെന്ന് റിപ്പോര്‍ട്ടുകള്‍.
ഏറ്റവും കൃത്യതയുളള കൊവിഡ് പരിശോധനയായി കണക്കാക്കുന്ന ആര്‍.ടി.പി.സി.ആറിനേയും പൂര്‍ണമായി ആശ്രയിക്കാന്‍ ഇനി സാധിക്കില്ല എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധര്‍ വ്യക്തമാക്കുന്നത്. ഗുജറാത്തില്‍ ഈ പ്രശ്നം നിരവധി ഡോക്ടര്‍മാര്‍ ഇതിനകം ഉയര്‍ത്തിക്കാണിച്ചിട്ടുണ്ട്.
ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ നെഗറ്റീവ് ആണെന്ന് കണ്ടെത്തിയ നിരവധി രോഗികള്‍ക്കാണ് കൊവിഡ് ഉള്ളതായി പിന്നീട് നടത്തിയ സി.ടി സ്‌കാന്‍ പരിശോധനയില്‍ തെളിഞ്ഞത്.
ആര്‍.ടി.പി.സി.ആര്‍ പരിശോധനയില്‍ കൊവിഡ് നെഗറ്റീവ് ആണെന്ന് കണ്ടെത്തുകയും പിന്നീട് സി.ടി സ്‌കാനില്‍ കൊവിഡ് ശ്വാസകോശത്തെ ബാധിച്ചിരിക്കുന്നതായി കണ്ടെത്തുകയും ചെയ്യുന്ന കേസുകള്‍ കൂടുകയാണെന്ന് ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.