Covid 19
കൊവിഡ് വായുവിലൂടെ പകരും; മാര്‍ഗനിര്‍ദേശങ്ങൾ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം
കൊവിഡ് ക്ലിനിക്കല്‍ മാനേജ്‌മെന്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഷ്കരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. പ്രധാനമായും വായുവിലൂടെയും കൊവിഡ് പകരും. രോഗബാധിതനായ ഒരാളുടെ ചുമ, തുമ്മല്‍ അല്ലെങ്കില്‍ സംസാരിക്കുമ്പോള്‍ പുറത്തുവിടുന്ന വൈറസ് കണം എന്നിവ രോവ്യാപനത്തിന് കാരണമാകുമെന്ന് പുതുക്കിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വൈറസ് വ്യാപനത്തെക്കുറിച്ചുള്ള പുനരവലോകനം അതിന്റെ കഴിഞ്ഞ വര്‍ഷത്തെ പ്രോട്ടോക്കോളില്‍ നിന്ന് മാറ്റമാണ് സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ പ്രോട്ടോകോളില്‍ അടുത്ത സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകരുന്നതെന്നാണ് പ്രസ്താവിച്ചിരുന്നത്.
ഈ രോഗാണുക്കള്‍ ഉപരിതലത്തിലും ഉണ്ടാകാം, അവിടെ ഉപരിതലത്തിന്റെ തരം അനുസരിച്ച് ഏറെ സമയത്തേക്ക് വൈറസ് നിലനില്‍ക്കുന്നതായി കാണപ്പെടുന്നു. ഒരാള്‍ രോഗം ബാധിച്ച പ്രതലത്തില്‍ സ്പര്‍ശിക്കുകയും കണ്ണുകള്‍, മൂക്ക് അല്ലെങ്കില്‍ വായില്‍ സ്പര്‍ശിക്കുകയും ചെയ്താല്‍ അണുബാധയും ഉണ്ടാകാമെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ നാഷണല്‍ ക്ലിനിക്കല്‍ മാനേജ്‌മെന്റ് പ്രോട്ടോക്കോള്‍ ഫോര്‍ കൊവിഡ് -19 പ്രസ്താവിച്ചു.
രോഗബാധിതരായ ആളില്‍നിന്ന് പുറത്തുവരുന്ന വൈറസ് 10 മീറ്റര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കുമെന്ന് സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവിന്റെ ഓഫീസ് അടുത്തിടെ പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ‘നോവല്‍ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ വ്യാപനം തടയാനും അതുവഴി മഹാമാരിയെ ചെറുക്കാനും ഇരട്ട മാസ്കുകള്‍, സാമൂഹിക അകലം, ശുചിത്വം, വായുസഞ്ചാരം എന്നിവ ഉള്‍പ്പെടുന്ന ബ്രേക്ക് ദ ചെയിന്‍ ഫലപ്രദമായി പിന്തുടരണം’ എന്നാണ് നേരത്തെ പുറത്തിറക്കിയിട്ടുള്ള മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. എന്നാല്‍ നന്നായി വായു സഞ്ചാരമുള്ള സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് ഇടയാകുമെന്നാണ് പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.
ഉമിനീര്‍, മൂക്കൊലിപ്പ് എന്നിവ വഴി വൈറസ്, അന്തരീക്ഷ കണത്തില്‍നിന്ന് ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് വൈറസിനെ കൊണ്ടുപോകുന്നു. വലിയ വലിപ്പത്തിലുള്ള തുള്ളികള്‍ നിലത്തും ഉപരിതലത്തിലും പതിക്കുന്നു. ചെറിയ കണികകള്‍ വായുവില്‍ കൂടുതല്‍ ദൂരത്തേക്ക് കൊണ്ടുപോകുന്നു, അടച്ച വായുസഞ്ചാരമില്ലാത്ത മുറികളില്‍, വൈറസും അന്തരീക്ഷകണങ്ങളും വേഗത്തില്‍ കേന്ദ്രീകരിക്കുകയും പ്രദേശത്തെ ആളുകള്‍ക്ക് പകരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
രോഗബാധിതനായ വ്യക്തിയില്‍ നിന്ന് 2 മീറ്ററിനുള്ളില്‍ തുള്ളികള്‍ വീഴുന്നുവെന്നും വൈറസ് കണങ്ങള്‍ 10 മീറ്റര്‍ വരെ വായുവില്‍ കൊണ്ടുപോകാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊറോണ വൈറസ് എന്ന അണുബാധ വ്യാപിക്കുന്നത് തടയാന്‍ ആറടി (1.8 മീറ്റര്‍) ദൂരം നിലനിര്‍ത്തുക എന്നതായിരുന്നു മുൻപത്തെ പ്രോട്ടോക്കോള്‍.
എന്നാല്‍ പുതിയ പ്രോട്ടോകോള്‍ പ്രകാരം ഈ ആറടി ദൂരം നിലനിര്‍ത്തുന്നതിലൂടെ മാത്രം കോവിഡ് വ്യാപനം ഒഴിവാക്കാനാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. സംസ്ഥാന കേന്ദ്രഭരണ പ്രദേശങ്ങളിലെ കൊവിഡ് വാക്സിന്‍ വിതരണത്തിന്റെ പുരോഗതി വിലയിരുത്തി കേന്ദ്രം . വാക്സിന്‍ വിതരണത്തെക്കുറിച്ചുള്ള അവലോകനത്തിനായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അഡ്മിനിസ്ട്രേറ്റര്‍മാരുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെയാണ് അവലോകന യോഗം ചേര്‍ന്നത്.