ദേശീയം
അതിരൂക്ഷം; വീണ്ടും രാജ്യത്ത് മൂന്ന് ലക്ഷം കടന്ന് കൊവിഡ് രോഗികള്‍
രാജ്യത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമായ തന്നെ തുടരുന്നു. 24 മണിക്കൂറിനിടെ 3,23,144 പേര്‍ക്കാണ് പുതുതായി കൊവിഡ് കണ്ടെത്തിയത്. 24 മണിക്കൂറിനിടെ 2771 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന് നഷ്ടപ്പെട്ടതെന്ന് കേന്ദ്രസര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. ചികിത്സയിലുള്ളവര്‍ 29 ലക്ഷത്തിലേക്ക് കടക്കുകയാണ്.പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ, കൊവിഡ് ബാധിതരുടെ ആകെ എണ്ണം 1,76,36,307 ആയി ഉയര്‍ന്നു.
മരണസംഖ്യ 1,97,894 ആയി ഉയര്‍ന്നതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുതായി 2,51,827 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 1,45,56,209 ആയി ഉയര്‍ന്നു. ഇതുവരെ 14,52,71,186 പേര്‍ക്കാണ് വാക്സിന് നല്‍കിയത്. 24 മണിക്കൂറിനിടെ 26,719 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം.
ഉത്തര്‍പ്രദേശില്‍ ഇന്നലെ 30,000ലധികം കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 33,574 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഈസമയത്ത് 249 പേര് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.24 മണിക്കൂറിനിടെ 26,719 പേരാണ് രോഗമുക്തി നേടിയത്.
ഇതോടെ നിലവില്‍ മൂന്ന് ലക്ഷത്തിന് മുകളിലാണ് ചികിത്സയില്‍ കഴിയുന്നവര്‍. ഗുജറാത്തില്‍ പുതുതായി 14,340 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 153 പേര് കൂടി വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.തമിഴ്നാട്ടില്‍ പുതുതായി 15,684 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 94 പേരാണ് മരിച്ചത്.