ദേശീയം
രാജ്യത്ത് ഇന്നലെയും 3,43,144 കോവിഡ് രോഗികൾ, മരണം 4000
രാജ്യത്ത് ഇന്നലെയും മൂന്ന് ലക്ഷത്തിലധികം കൊവിഡ് രോഗികൾ. ഇന്നലെ 3,43,144 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ ആകെ എണ്ണം 2,40,46,809 ആയി ഉയർന്നതായി കേന്ദ്രസർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു.
24 മണിക്കൂറിനിടെ 4,000 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ മരണസംഖ്യ 2,62,317 ആയി ഉയർന്നു. പുതുതായി 3,44,776 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തരുടെ ആകെ എണ്ണം 2,00,79,599 ആയി ഉയർന്നു. നിലവിൽ 37,04,893 പേരാണ് ചികിത്സയിൽ വരുന്നത്.
നിലവിൽ 17,92,98,584 പേർക്ക് വാക്സിൻ നൽകിയതായി സർക്കാർ കണക്കുകൾ വ്യക്തമാക്കുന്നു. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന മഹാരാഷ്ട്രയിൽ ഇന്നലെ 42,585പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 54,535പേരാണ് പുതുതായി രോഗമുക്തരായത്..
അതേസമയം ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം മുപ്പത്തി മൂന്ന് ലക്ഷത്തി അൻപത്തിയെണ്ണായിരം പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം പതിനാറ് കോടി പതിനെട്ട് ലക്ഷത്തി പത്തൊമ്പതിനായിരത്തിലേക്ക് അടുക്കുകയാണ്.
പതിമൂന്ന് കോടിയിലധികം ആളുകള്‍ കൊവിഡ് മുക്തരായി.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തത്. യു എസില്‍ 5.98 ലക്ഷം പേരാണ് മരിച്ചത്. രോഗികളുടെ എണ്ണത്തിലും അമേരിക്ക തന്നെയാണ് ഒന്നാം സ്ഥാനത്ത്.