Covid 19
കോവിഡ് ഭീതിയിൽ രാജ്യം; 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ചത് 93,249 പേര്‍ക്ക്
രാജ്യത്ത് ഇന്നലെ 93,249 പേര്‍ക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. സെപ്റ്റംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതി ദിന വര്‍ധനയാണിത്. 60,048 പേരാണ് ഇന്നലെ രോഗമുക്തി നേടിയിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 513 പേര്‍ കൊറോണ വൈറസ് ബാധ മൂലം മരണപ്പെടുകയുണ്ടായി.
രാജ്യത്ത്‌ഇതുവരെ 1,24,85,509 പേര്‍ക്കാണ് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. 1,16,29,289 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. 6,91,597 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് ആകെ മരിച്ചവരുടെ എണ്ണം 1,64,623 ആയി ഉയര്‍ന്നു.ഇന്നലെ 7,59,79,651 പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിക്കുകയുണ്ടായി.
മഹാരാഷ്ട്ര അടക്കമുള്ള സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന ഉണ്ടായ സാഹചര്യത്തില്‍ രണ്ടാം ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കുമെന്ന ആശങ്ക നിലനില്‍ക്കുകയാണ്.സെപ്റ്റംബര്‍ 20ന് രാജ്യത്ത് 92,605 കേസുകളാണ് റജിസ്റ്റര്‍ ചെയ്തത്. അതിന് ശേഷം ഇത്രയധികം കൊവിഡ് രോഗികള്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് ഇതാദ്യമാണ്.
മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക, കേരളം, ഛത്തീസ്ഗഢ്, ചണ്ഡീഗഢ്, ഗുജറാത്ത്, മധ്യപ്രദേശ്, തമിഴ്‌നാട്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതി അതീവഗുരുതരമാണ്.പുനെയില്‍ ഒരാഴ്ചത്തേക്ക് 12 മണിക്കൂര്‍ രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ അടുത്ത ഒരാഴ്ചത്തേക്കാണ് കര്‍ഫ്യൂ.