ദേശീയം
കൊവിഡ് വ്യാപനം; 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിട്ടു
കൊവിഡ് രണ്ടാം തരംഗം പ്രതിരോധിക്കാന്‍ 27 സംസ്ഥാനങ്ങളും കേന്ദ്ര ഭരണപ്രദേശങ്ങളും അടച്ചിട്ടു. ചില സംസ്ഥാനങ്ങള്‍ കൊവിഡ് വ്യാപന രൂക്ഷത കുറയാത്തതിനെ തുടര്‍ന്ന് നേരത്തെ ഏര്‍പ്പെടുത്തിയ സമ്പൂര്‍ണ ലോക്ഡൗണ്‍ കാലയളവ് നീട്ടുകയും ചെയ്തിട്ടുണ്ട്.
നിലവിലെ ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 71.75 ശതമാനവും മഹാരാഷ്ട്ര, കര്‍ണാടക, ഡല്‍ഹി എന്നിവിടങ്ങളില്‍നിന്നാണ്. മഹാരാഷ്ട്രയില്‍ ദിനംപ്രതിയുള്ള രോഗികളുടെ എണ്ണം കഴിഞ്ഞ ദിവസം 56,578ഉം കര്‍ണാടകയില്‍ 47,563 ഉം ആണ് രേഖപ്പെടുത്തിയത്.
10 സംസ്ഥാനങ്ങളുടെ ഈ പട്ടികയില്‍ തുടര്‍ന്ന് വരുന്നത് കേരളം, തമിഴ്‌നാട്, ഉത്തര്‍പ്രദേശ്, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാള്‍, രാജസ്ഥാന്‍, ഹരിയാന എന്നീ സംസ്ഥാനങ്ങളുമാണ്.