ദേശീയം
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; പ്രതിദിന രോഗമുക്തി നിരക്ക് മുകളിലേക്ക്
രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു. 24 മണിക്കൂറിനിടെ 54,366 കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 77,61312 ആയി. 690 പേരാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 1,17,306 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരായി മരണപ്പെട്ടത്. നിലവില്‍ 6,95,509 പേരാണ് കോവിഡ് ബാധിതരായി ചികിത്സയിലുള്ളവരാണ്. അതേസമയം, രോഗമുക്തി നിരക്ക് ഉയരുന്നതാണ് ആശ്വാസം പകരുന്ന വാര്‍ത്തയാണ്. 24 മണിക്കൂറിനിടെ 73,979 പേരാണ് രോഗമുക്തി നേടിയതെന്ന് കേന്ദ്ര ആരോഗ്യവകുപ്പ് അറിയിക്കുന്നു. 89.53 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,303 കേസുകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് യു.എസ് കഴിഞ്ഞാല്‍ ഏറ്റവുമധികം കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് ഇന്ത്യയിലാണ്. യു.എസ്സില്‍ 8,661,651 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ആകെയുള്ള മരണത്തില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യ. അമേരിക്ക (2,28,381), ബ്രസീല്‍ (1,55,962) എന്നിവിടങ്ങളാണ് ഏറ്റവും അധികം മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മറ്റ് രാജ്യങ്ങള്‍. ഇതുവരെ ലോകത്താകെ 4.2 കോടി ആളുകള്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്.