ദേശീയം
ഗര്‍ഭിണികളെ കൊവിഡ് ബാധിക്കുന്നത് വര്‍ദ്ധിക്കുന്നു; എയിംസ് ഡയറക്ടര്‍
കൊവിഡ് പ്രതിരോധ കുത്തിവയ്പ് ലക്ഷ്യം കൈവരിക്കണമെങ്കില്‍ ഇന്ത്യ വാക്‌സിന്‍ ഉത്പാദനം വര്‍ധിപ്പിക്കണമെന്ന് എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ. വിദേശത്തുനിന്നും കൂടുതല്‍ വാക്‌സിന്‍ വാങ്ങണമെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ അവസാനത്തോടെ ഒരു കോടി ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കാമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് വാക്‌സിന്‍ ഉല്‍പാദനം വര്‍ധിപ്പിക്കുകയും വിദേശത്ത് നിന്ന് കഴിയുന്നത്ര ഡോസ് വാങ്ങുകയും വേണമെന്നും അദ്ദേഹം പറഞ്ഞു.
ഗര്‍ഭിണികളെ കൊവിഡ് ബാധിക്കുന്നത് വര്‍ധിക്കുകയാണ്. ഈ വിഭാഗത്തിലെ മരണനിരക്കും ഉയര്‍ന്നതാണ്. അതിനാല്‍ അവര്‍ക്ക് വേഗത്തില്‍ വാക്‌സിനേഷന്‍ നല്‍കണമെന്നും എയിംസ് ഡയറക്ടര്‍ പറഞ്ഞു.
ഫ്‌ളൂ വാക്സിനു സമാനമായി വൈറസിനെ നിഷ്‌ക്രിയമാക്കി സൃഷ്ടിച്ച വാക്സിനാണ് കൊവാക്സിന്‍. അതിനാല്‍ ഇത് ഗര്‍ഭിണികള്‍ക്ക് സുരക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.