Connect with us

ആരോഗ്യം

പാർശ്വഫലം: ആസ്​ട്രസെനക വാക്​സിൻ നിർത്തി നെതർലാൻഡ്​സും

Published

on

378

മാരക പാർശ്വഫലങ്ങൾ റിപ്പോർട്ട്​ ചെയ്​ത ആ​സ്​​ട്ര​സെ​ന​ക കോവിഡ്​ വാക്​സിൻ നിർത്തിവെച്ച്​ മറ്റൊരു യൂറോപ്യൻ രാജ്യം കൂടി. വിദഗ്​ധ പരിശോധന പൂർത്തിയാക്കാനുള്ളതിനാൽ മാർച്ച്​ 29 വരെ രാജ്യത്ത്​ ഈ വാക്​സിൻ ഉപയോഗിക്കില്ല.

അടുത്തിടെ നോർവേയിൽ വാക്​സിനെടുത്ത മുതിർന്നവരിൽ രക്​തം കട്ടപിടിക്കുന്ന പ്രശ്​നം കണ്ടെത്തിയതിനു പിന്നാലെ അയർലൻഡ്​ ആസ്​ട്രസെനക ഉപയോഗം നിർത്തിവെച്ചിരുന്നു. എന്നാൽ, രക്​തം കട്ടപിടിക്കലും വാക്​സിനും തമ്മിൽ ബന്ധ​മില്ലെന്നാണ്​ ലോകാരോഗ്യ സംഘടന റിപ്പോർട്ട്​. സംഭവം യൂറോപ്യൻ മെഡിസിൻസ്​ ഏജൻസി അന്വേഷിച്ചുവരികയാണ്​.

ഡെൻമാർക്​, നോർവേ, ബൾഗേറിയ, ഐസ്​ലൻഡ്​, തായ്​ലൻഡ്​ എന്നീ രാജ്യങ്ങൾ നേരത്തെ ആസ്​ട്ര സെനകക്ക്​ വിലക്കേർപെടുത്തിയിരുന്നു. അയൽരാജ്യങ്ങളെടുത്ത നടപടി പിൻതുടർന്ന്​ സുരക്ഷ മുൻകരുതലി​െൻറ ഭാഗമായാണ്​ നിർത്തിവെച്ചതെന്ന്​ ഡച്ച്​ സർക്കാർ അറിയിച്ചു. 1.2 കോടി ആസ്​ട്രസെനക വാക്​സിനുകൾ​ക്ക്​ നേരത്തെ സർക്കാർ ഓർഡർ നൽകിയിരുന്നു. ഇതിൽ മൂന്നു ലക്ഷം വാക്​സിനുകൾ അടുത്ത രണ്ടാഴ്​ചക്കിടെ രാജ്യ​ത്ത്​ എത്താനിരിക്കെയാണ്​ നടപടി.

നോ​ർ​വീ​ജി​യ​ൻ മെ​ഡി​സി​ൻ ഏ​ജ​ൻ​സി പു​റ​ത്തു​വി​ട്ട പ​ഠ​നം മു​ൻ​നി​ർ​ത്തി​യാ​ണ്​ അ​യ​ർ​ല​ൻ​ഡ്​ നേരത്തെ വാ​ക്​​സി​നേ​ഷ​ൻ നി​ർ​ത്തി​വെ​ച്ച​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ സ്വീ​ക​രി​ച്ച ​മൂ​ന്ന്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​​ നോ​ർ​വേ​യി​ൽ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്​​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യിരുന്നു. ഓ​സ്​​ട്രി​യ​യി​ൽ ഒ​രു മ​ര​ണ​വും പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ കാ​ര​ണം റി​പ്പോ​ർ​ട്ട്​ ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

എന്നാൽ, 1.7 കോടി പേർ യൂറോപിൽ വാക്​സിൻ സ്വീകരിച്ചതിൽ അപൂർവം ചിലർക്കു മാത്രമാണ്​ പാർശ്വഫലങ്ങൾ സ്​ഥിരീകരിച്ചതെന്നും രണ്ടും തമ്മിൽ ബന്ധം ഉറപ്പിക്കാനായിട്ടില്ലെന്നും ആസ്​ട്രസെനക പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 hours ago

ഇടുക്കിയിലെ മലയോര മേഖലകളിൽ രാത്രിയാത്ര നിരോധിച്ചു

കേരളം1 day ago

തിരുവനന്തപുരത്ത് മലയോര മേഖലയിലേക്കുള്ള യാത്രയ്ക്ക് നിരോധനം

കേരളം1 day ago

മേയർ ഡ്രൈവർ വിവാദം; സ്‌പീഡ് ഗവർണറും ജിപിഎസും പ്രവർത്തിച്ചിട്ട് മാസങ്ങളായി, പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ്

കേരളം1 day ago

ട്രെയിനിലിരുന്ന് മഹാൻ സിനിമ കാണുകയാണ്; ഗുരുവായൂരമ്പല നടയിൽ വ്യാജ പതിപ്പിനെതിരെ സംവിധായകൻ

കേരളം2 days ago

സ്‌കൂളുകളില്‍ ഇന്റേണല്‍ കമ്മറ്റി രൂപീകരിച്ചെന്ന് ഉറപ്പാക്കണം; വിദ്യാഭ്യാസ വകുപ്പിന് വനിതാ കമ്മിഷന്റെ ശുപാര്‍ശ

കേരളം2 days ago

കണ്ടെയ്നർ ലോറി വീട്ടുമുറ്റത്തേക്ക് ഇടിച്ചു കയറി; വൻ അപകടം ഒഴിവായി

കേരളം2 days ago

അഞ്ച് കോടിയുടെ അരവണ പായസം നശിപ്പിക്കാൻ ടെൻഡർ വിളിച്ച് ദേവസ്വം വകുപ്പ്

കേരളം2 days ago

റെക്കോർഡ് വേഗത്തിൽ ബിരുദഫലം പ്രസിദ്ധീകരിച്ച് കാലിക്കറ്റ് സർവകലാശാല; ചരിത്രനേട്ടമെന്ന് മന്ത്രി ഡോ. ബിന്ദു

കേരളം2 days ago

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത അത്തനേഷ്യസ് യോഹാൻ പ്രഥമൻ്റെ കബറടക്കം 21 ന് തിരുവല്ലയിൽ

കേരളം2 days ago

കൃഷി നശിച്ചാൽ ഇനി ചില്ലിക്കാശല്ല കിട്ടുക; റജിസ്റ്റർ ചെയ്യാനുള്ള അവസാന തിയ്യതി ജൂൺ 30

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version