Connect with us

ആരോഗ്യം

കൊറോണ വൈറസ് മൃഗങ്ങളിലും പടരാന്‍ തുടങ്ങിയതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം

Published

on

corona animals

കൊറോണ ബാധിച്ചതിനെ തുടര്‍ന്ന്ഏഷ്യാട്ടിക് സിംഹത്തിന്റെ മരണവും മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി വിനോദസഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തിരിക്കുന്ന നാഷണല്‍ പാര്‍ക്കുകള്‍, മൃഗസംരക്ഷണ പ്രദേശങ്ങള്‍, സംരക്ഷിത വന മേഖലകള്‍ എന്നിവ അടച്ചിടണമെന്നും മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു.

നാഷണല്‍ പാര്‍ക്കുകളിലേക്കും മറ്റുമുള്ള ആളുകളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നീക്കം. ഇത്തരം പ്രദേശങ്ങളോട് ചേര്‍ന്ന് താമസിക്കുന്ന ആളുകള്‍, മറ്റ് ഗ്രാമീണര്‍ എന്നിവരുടെ കാര്യത്തില്‍ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറപ്പെടുവിച്ച എല്ലാ വ്യവസ്ഥകളും പാലിക്കണമെന്നും മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

സംരക്ഷിത മേഖലകളിലേക്ക് കൂടുതല്‍ സഞ്ചാരികളെത്തിയാല്‍ മൃഗങ്ങള്‍ക്കിടയില്‍ മാരകമായ രീതിയില്‍ പകര്‍ച്ചവ്യാധി പടരുന്നതിനുള്ള സാദ്ധ്യത ഉണ്ടെന്നും, മനുഷ്യരില്‍ നിന്ന് മൃഗങ്ങളിലേക്കും മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്കും വൈറസ് പകര്‍ന്നേക്കാമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

വൈറസ് വ്യാപനം തടയുന്നതിന് മൃഗങ്ങളെ അടിയന്തിരമായി ചികിത്സക്ക് വിധേയമാക്കാനും അവയെ പ്രകൃതിദത്ത ആവാസ വ്യവസ്ഥകളിലേക്ക് സുരക്ഷിതമായി വിട്ടയക്കുന്നതിനുമുള്ള സേവനങ്ങള്‍ ആരംഭിക്കാനും മന്ത്രാലയം എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം23 hours ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം24 hours ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം5 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം6 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version