ദേശീയം
ഡിജിറ്റൽ കറൻസി അംഗീകരിച്ച് ഇന്ത്യാ ഗവൺമെന്റ്
ആര്‍.ബി.ഐ ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്‍റെ പ്രഖ്യാപനം ഡിജിറ്റല്‍ സമ്ബദ്വ്യവസ്ഥയില് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ പര്യാപ്തമാണ്.
ബ്ലോക്ക്ചെയിന്‍ സാങ്കേതികവിദ്യ അടിസ്ഥാനമാക്കയുള്ള ഡിജറ്റല്‍ കറന്‍സി ബിറ്റ്കോയിന് ഉള്‍പ്പടെയുള്ളവക്ക് ബദലായാണ് ആര്‍.ബി.ഐ പുറത്തിറക്കുന്നത്. 2022-23 സാമ്ബത്തിക വര്‍ഷത്തില്‍ തന്നെ ഡിജിറ്റല്‍ റുപ്പി എന്ന് അറിയപ്പെടുന്ന ഡിജിറ്റല്‍ കറന്‍സി ആര്‍.ബി.ഐ പുറത്തിറക്കും
ഡിജിറ്റല്‍ റുപ്പി കറന്‍സി മാനേജ്മെന്റ് സിസ്റ്റത്തിന്‍റെ ചിലവ് കുറക്കുമെന്ന് ഇതിന്‍റെ പ്രഖ്യാപനം നടത്തിയതിന് പിന്നാലെ ധനമന്ത്രി പറഞ്ഞു. ബ്ലോക്ക്ചെയിന്‍ പോലുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചാവും ഡിജിറ്റല്‍ കറന്‍സിയുടെ പ്രവര്‍ത്തനമെന്നും ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതോടെ മറ്റ് ഡിജിറ്റല്‍ കറന്‍സികള്‍ക്ക് എന്ത് സംഭവിക്കുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡിജിറ്റല്‍ സ്വത്തുക്കള്‍ക്ക് നികുതി ഏര്‍പ്പെടുത്താനുള്ള തീരുമാനവും ബജറ്റില്‍ ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ വെര്‍ച്വല്‍ കറന്‍സിയുടെ ഉള്‍പ്പടെ കൈമാറ്റത്തിന് 30 ശതമാനം നികുതി നല്‍കേണ്ടി വരും. വെര്‍ച്വല്‍ കറന്‍സി സ്വീകരിക്കുന്നയാളും ഇത്തരത്തില്‍ നികുതി നല്‍കേണ്ടി വരും. കഴിഞ്ഞ വര്‍ഷം തന്നെ ഡിജിറ്റല്‍ കറന്‍സി പുറത്തിക്കാനുള്ള നീക്കം ആര്‍.ബി.ഐ തുടങ്ങിയിരുന്നു. ഇതിന്‍റെ ഭാഗമായാണ് മറ്റ് പല ഡിജിറ്റല്‍ കറന്‍സികള്‍ക്കും സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയത്.