ദേശീയം
രാജ്യത്ത് തുടര്‍ച്ചയായി രോഗികളുടെ എണ്ണം 50,000ത്തില്‍ താഴെ
രാജ്യത്തിന് ആശ്വാസമായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,903 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 490 പേര് മരിച്ചു.
രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85.5 ലക്ഷം കടന്നു. ഇതുവരെ 85,53,657 പേര്‍ക്കാണ് രോഗം ബാധിച്ചത്. എന്നാല്‍, ഇതില്‍ ചികിത്സയിലുള്ള രോഗികളുടെ എണ്ണം 5 ലക്ഷത്തിലേയ്ക്ക് കുറയുകയാണ്. 5,09,673 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്.
അതേസമയം, രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നത്. ഇതുവരെ കൊറോണയില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 79 ലക്ഷം കടന്നു. 79,17,373 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. 1,26,611 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്.