Connect with us

കേരളം

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു, ആറ് മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ പിന്നീട്

Published

on

94 1

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ദില്ലിയിൽ വാർത്താ സമ്മേളനത്തിൽ പുറത്തുവിട്ടു. ദില്ലിയിൽ കൊടിക്കുന്നിൽ സുരേഷ് എംപിയുടെ വസതിയിൽ വെച്ചാണ് മുല്ലപ്പള്ളി രാമചന്ദ്രൻ പട്ടിക പുറത്തുവിട്ടത്. കേരളത്തിലെ ജനം ഭരണമാറ്റം ആഗ്രഹിക്കുന്നു. സിപിഎമ്മിനെയും ബിജെപിയെയും പ്രതിരോധിക്കാൻ കരുത്തുള്ളവരാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ. ജനമാണ് യഥാർത്ഥ യജമാനന്മാർ. സാധാരണക്കാരുടെ ജീവിത പ്രയാസം ദുരീകരിക്കുന്ന സുസ്ഥിരമായ ഭരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഐശ്വര്യ സമ്പൂർണമായ കേരളം കെട്ടിപ്പടുക്കാനുള്ള ദൗത്യമാണ് ഏറ്റെടുക്കുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

അനുഭവ സമ്പത്തും യുവത്വവുമാണ് പട്ടികയുടെ സവിശേഷത. രാഹുൽ ഗാന്ധിയുടെ നിർദ്ദേശത്തിൽ എല്ലാവരുടെയും നിർദ്ദേശവും പരിഗണിച്ചാണ് പട്ടിക. സോണിയാ ഗാന്ധിയോട് ഈ സന്ദർഭത്തിൽ നന്ദി പറയുന്നു. പ്രിയങ്ക ഗാന്ധി, എകെ ആന്റണി, കെസി വേണുഗോപാൽ ഇവരെല്ലാം പിൻബലമാണ്. താരിഖ് അൻവർ മാസങ്ങളോളം കേരളത്തിൽ പ്രവർത്തിച്ചു. കഠിനാധ്വാനം ചെയ്യുന്ന മൂന്ന് പേരെയാണ് എഐസിസി കേരളത്തിലേക്ക് അയച്ചതെന്നും അദ്ദേഹം പറഞ്ഞു.

25 വയസ് മുതൽ 50 വയസ് വരെയുള്ള 46 പേരെയാണ് പട്ടികയിൽ ഉൾപ്പെടുത്തിയത്. 51 മുതൽ 60 വയസ് വരെ 22 പേർ, 60 മുതൽ 70 വരെയുള്ള 15 പേരും 70 ന് മുകളിൽ പ്രായമുള്ള മൂന്ന് പേരും പട്ടികയിലുണ്ട്. ഈ പട്ടികയിൽ 55 ശതമാനത്തിലേറെ പുതുമുഖങ്ങളാണ്. 92 സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കും. 86 സീറ്റുകളിലെ സ്ഥാനാർത്തികളെ ഇപ്പോൾ പ്രഖ്യാപിക്കും. അവശേഷിക്കുന്ന ആറ് മണ്ഡലങ്ങൾ കൽപ്പറ്റ, നിലമ്പൂർ, വട്ടിയൂർക്കാവ്, കുണ്ടറ, തവനൂർ, പട്ടാമ്പി എന്നിവിടങ്ങളിൽ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

സ്ഥാനാർത്ഥികൾ ഇവർ

ഉദുമ – ബാലകൃഷണൻ പെരിയ
കാഞ്ഞങ്ങാട് – പി വി സുരേഷ്
പയ്യന്നൂർ – എം പ്രദീപ് കുമാർ
കല്യാശേരി – ബ്രജേഷ് കുമാർ
തളിപ്പറമ്പ് – അബ്ദുൾ റഷീദ് പി വി
ഇരിക്കൂർ – സജീവ് ജോസഫ്
കണ്ണൂർ – സതീശൻ പാച്ചേനി
തലശേരി – എം പി അരവിന്ദാക്ഷൻ
പേരാവൂർ – സണ്ണി ജോസഫ്
മാനന്തവാടി – പി കെ ജയലക്ഷ്മി
ബത്തേരി – ഐസി ബാലകൃഷ്ണൻ
നാദാപുരം – കെ പ്രവീൺ കുമാർ
കൊയിലാണ്ടി – എൻ സുബ്രഹ്മണ്യൻ
ബാലുശേരി – ധർമ്മജൻ ബോൾഗാട്ടി
കോഴിക്കോട് നോർത്ത് – കെ.എം അഭിജിത്ത്
ബേപ്പൂർ – പി എം നിയാസ്
വണ്ടൂർ – എ പി അനിൽകുമാർ
പൊന്നാനി – എ എം രോഹിത്
തൃത്താല – വിടി ബൽറാം
ഷൊർണ്ണൂർ – ടി.എച്ച് ഫിറോസ് ബാബു
ഒറ്റപ്പാലം – ഡോ.പി.ആർ സരിൻ
പാലക്കാട് – ഷാഫി പറമ്പിൽ
മലമ്പുഴ – എസ്.കെ അനന്തകൃഷ്ണൻ
തരൂർ – കെ.എ ഷീബ
ചിറ്റൂർ – സുമേഷ് അച്യുതൻ
ആലത്തൂർ – പാളയം പ്രദീപ്
ചേലക്കര – സി സി ശ്രീകുമാർ
കുന്നംകുളം – കെ.ജയശങ്കർ
മണലൂർ – വിജയ ഹരി
വടക്കാഞ്ചേരി – അനിൽ അക്കര
ഒല്ലൂർ – ജോസ് വെള്ളൂർ
തൃശൂർ – പദ്മജ വേണുഗോപാൽ
നാട്ടിക – സുനിൽ ലാലൂർ
കൈപ്പമംഗലം – ശോഭ സുബിൻ
പുതുക്കാട് – അനിൽ അന്തിക്കാട്
ചാലക്കുടി – ടിജെ സനീഷ് കുമാർ
കൊടുങ്ങല്ലൂർ – എംപി ജാക്സൺ
പെരുമ്പാവൂർ – എൽദോസ് കുന്നപ്പള്ളി
അങ്കമാലി – റോജി എം ജോൺ
ആലുവ – അൻവർ സാദത്ത്
പറവൂർ – വി ഡി സതീശൽ
വൈപ്പിൻ – ദീപക് ജോയ്
കൊച്ചി – ടോണി ചമ്മിണി
തൃപ്പൂണിത്തുറ – കെ ബാബു
എറണാകുളം – ടി.ജെ വിനോദ്
തൃക്കാക്കര – പിടി തോമസ്
കുന്നത്ത് നാട് – വി പി സജീന്ദ്രൻ
മൂവാറ്റുപുഴ – മാത്യം കുഴൽ നാടൻ
ദേവികുളം – ഡി. കുമാർ
ഉടുമ്പൻചോല – അഡ്വ.ഇ.എം അഗസ്തി
പീരുമേട് – സിറിയക് തോമസ്
വൈക്കം – ഡോ. പി.ആർ സോന
കോട്ടയം – തിരുവഞ്ചൂർ
പുതുപ്പളളി – ഉമ്മൻ ചാണ്ടി
കാഞ്ഞിരപ്പള്ളി – ജോസഫ് വാഴക്കൻ
പൂഞ്ഞാർ – ടോമി കല്ലാനി
അരൂർ – ഷാനിമോൾ ഉസ്മാൻ
ചേർത്തല – എസ് ശരത്
ആലപ്പുഴ – ഡോ.കെ.എസ് മനോജ്
അമ്പലപ്പുഴ – എം ലിജു
ഹരിപ്പാട് – രമേശ് ചെന്നിത്തല
കായംകുളം – അരിത ബാബു
മാവേലിക്കര – കെ.കെ ഷാജു
ചെങ്ങന്നൂർ – എം മുരളി
റാന്നി – റിങ്കു ചെറിയാൻ
ആറന്മുള – കെ.ശിവദാസൻ നായർ
കോന്നി – റോബിൻ പീറ്റർ
അടൂർ – എംജി കണ്ണൻ
കരുനാഗപ്പള്ളി – സിആർ മഹേഷ്
കൊട്ടാരക്കര – രശ്മി ആർ
പത്തനാപുരം – ജ്യോതികുമാർ ചാമക്കാല
ചടയമംഗലം എംഎം നസീർ
കൊല്ലം – ബിന്ദു കൃഷ്ണ
ചാത്തന്നൂർ – പീതാംബര കുറുപ്പ്
വർക്കല – ബി ആർ എം ഷഫീർ

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം9 hours ago

അടിമുടി മാറാനൊരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍

കേരളം9 hours ago

മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

കേരളം15 hours ago

കോഴിക്കോട് വെസ്റ്റ് നൈല്‍ പനി ജാഗ്രത; 10 പേർക്ക് രോഗം സ്ഥിരീകരിച്ചു

കേരളം16 hours ago

യുവ വനിതാഡോക്ടറുടെ 2 വൃക്കകളും തകരാറിൽ; ശസ്ത്രക്രിയ്ക്ക് സഹായം വേണം

കേരളം19 hours ago

ലൈംഗിക വിദ്യാഭ്യാസം ഇനി പാഠ്യപദ്ധതിയിൽ; ആദ്യം ഏഴ്,ഒമ്പത് ക്ലാസുകളിൽ

കേരളം20 hours ago

എസ്‌.എസ്‌.എൽ.സി പരീക്ഷ ഫല പ്രഖ്യാപനം നാളെ

കേരളം20 hours ago

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

കേരളം5 days ago

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

കേരളം5 days ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം7 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version