Connect with us

കേരളം

നിപ കണ്‍ട്രോള്‍ റൂം തുറന്നു; രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗലക്ഷണങ്ങള്‍

Published

on

നിപ സ്ഥിരീകരിച്ച് മരിച്ച 12 വയസുകാരന്റെ സമ്പർക്കപ്പട്ടികയില്‍ ഉള്ള എല്ലാ ആളുകളെയും കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുട്ടിയുമായി സമ്പര്‍ക്കമുണ്ടായിരുന്ന 188 പേരില്‍ 20 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ടുകളാണെന്നും ഇതില്‍ രണ്ടുപേരില്‍ രോഗലക്ഷണം കണ്ടെത്തിയതായും മന്ത്രി സ്ഥിരീകരിച്ചു.

സ്വകാര്യ ആശുപത്രിയിലെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെയും ആരോഗ്യപ്രവര്‍ത്തകരിലാണ് നിപ ലക്ഷണം കണ്ടിരിക്കുന്നത്. ഹൈ റിസ്‌ക് കോണ്ടാക്ടിലുള്ള 20 പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിപ ചികിത്സയ്ക്ക് മാത്രമായി സജ്ജീകരിച്ച പ്രത്യേക വാര്‍ഡിലേക്ക് മാറ്റും. ഇതിനായി പേ വാര്‍ഡിലുണ്ടായിരുന്ന കോവിഡ് രോഗികളെ മാറ്റിയതായി മന്ത്രി അറിയിച്ചു.

വൈറസ് ബാധ മൂലം മരിച്ച കുട്ടിയുടെ വീട് സ്ഥിതിചെയ്യുന്ന കോഴിക്കോട് മാവൂര്‍ പ്രദേശത്ത് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ കണ്ടെയിന്മെന്റ് ഏര്‍പ്പെടുത്താനാണ് തീരുമാനം. ജില്ലയില്‍ മുഴുവനും കണ്ണൂര്‍, മലപ്പുറം ജില്ലകളിലും ജാഗ്രത പുലര്‍ത്തണമെന്ന് മന്ത്രി പറഞ്ഞു. 27-ാം തിയതി പനി തുടങ്ങിയ കുട്ടിയുടെ ഇന്‍ക്യുബേഷന്‍ കാലയളവ് കണക്കുകൂട്ടുമ്പോള്‍ വരുന്ന ഒരാഴ്ച നിര്‍ണായകമാണെന്നും ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

കോണ്ടാക്ട് ലിസ്റ്റിലുള്ള ആളുകളുടെ പോയിന്റ് ഓഫ് കെയര്‍ ടെസ്റ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നടത്തുമെന്നും ഈ പരിശോധനയില്‍ പോസിറ്റീവ് ആണെന്ന് കണ്ടെത്തിയാല്‍ കണ്‍ഫര്‍മേറ്ററി ടെസ്റ്റ് പൂനെയില്‍ നടത്താമെന്നാണ് ധാരണ. മരുന്നുകളുടെ ലഭ്യതയും പരിശോധിച്ച് ഉറപ്പാക്കിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

കുട്ടിയുടെ റൂട്ട് മാപ്പ് ഉടന്‍ പ്രസിദ്ധീകരിക്കും. നിപയ്ക്ക് വേണ്ടി മാത്രം കോണ്‍സെന്റര്‍ പ്രവര്‍ത്തനവും ആരംഭിക്കും. കോവിഡ് കോള്‍ സെന്ററിന് പുറമെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം.കോള്‍ സെന്റര്‍ നമ്പര്‍: 0495 2382500, 0495 2382800

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം1 day ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം2 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം2 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം2 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം2 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം2 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം2 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം2 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം2 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version