കേരളം
മധ്യപ്രദേശിൽ മലയാളി വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി; പിന്നീട് ജാമ്യത്തിൽ വിട്ടു
മധ്യപ്രദേശ് സാഗറില്‍ വൈദികരെ പൊലീസ് മർദ്ദിച്ച് അറസ്റ്റ് ചെയ്തതായി പരാതി. സെന്റ് ഫ്രാന്‍സിസ് ഓർഫനേജിലെ മലയാളി വൈദികരുടേതാണ് പരാതി. ‘എൻസിപിസിആർ, സിഡബ്ലിയുസി സംഘം അറിയിപ്പില്ലാതെ ഓർഫനേജില്‍ പരിശോധന നടത്തി’ എന്ന് പരാതിയിൽ പറയുന്നു.
ഫയലുകളും കംപ്യൂട്ടറുകളും തകർത്തെന്നും വൈദികർ ആരോപിച്ചു. നിയമവിരുദ്ധമായി കന്യാസ്ത്രീകളുടെ മുറികള്‍ പരിശോധിച്ചുവെന്നും ആക്ഷേപമുണ്ട്. കുർബാനക്കുള്ള വീഞ്ഞ് മദ്യമാണെന്ന് ആക്ഷേപിച്ചതായും വൈദികരുടെ ആരോപണമുണ്ട്.
അതേ സമയം വൈദികർക്കെതിരെ എൻസിപിസിആർ അധ്യക്ഷൻ രംഗത്തെത്തി. സർക്കാര്‍ ഓർഫനേജിനായി നല്കിയ സ്ഥലത്ത് നിയവിരുദ്ധമായി പള്ളി പണിതു. നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയെന്നും പ്രിയങ്ക് കാനൂൻഗോ പറഞ്ഞു.
മദ്യകുപ്പികള്‍ കണ്ടെത്തിയെന്നും ആരോപണമുണ്ട്. മതംമാറ്റത്തിന് ശ്രമം നടന്നതായി സംശയമെന്നും എൻസിപിസിആർ അധ്യക്ഷന്‍ വെളിപ്പെടുത്തി. ഇന്നലെയാണ് ഓർഫനേജില്‍ എൻസിപിസിആർ, സിഡബ്ലിയുസി പരിശോധന നടത്തിയത്. അറസ്റ്റ് ചെയ്ത മലയാളി വൈദികരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.