Connect with us

കേരളം

നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി

Screenshot 2023 08 04 155829

വെങ്ങാനൂരിൽ നാലംഗ സംഘം വീടുകയറി യുവാവിനെയും ജേഷ്ടന്‍റെ ഭാര്യയേയും ആക്രമിച്ച് പരിക്കേല്പിച്ചതായി പരാതി. വെങ്ങാനൂർ നെല്ലിവിള സ്വദേശി വിജിൻ, വിജിന്‍റെ ജേഷ്ടന്റെ ഭാര്യ നിജ എന്നിവർക്കാണ് പരുക്കേറ്റത്. യുവാവിന്റെ കാല് പട്ടിക കൊണ്ട് അടിച്ച്‌പൊട്ടിക്കുകയും വീട്ടിലെ ടെലിവിഷൻ അടക്കുളള ഗൃഹോപകര ണങ്ങൾ അടിച്ചുതകർക്കുകയും ചെയ്തു. വിജിനെ ആക്രമിക്കുന്നത് കണ്ട് തടയാൻ ശ്രമിച്ചപ്പാഴാണ് ജേഷ്ടന്റെ ഭാര്യ നിജയെ സംഘം തറയിൽ തളളിയിട്ട് മുതുകിൽ ചവിട്ടി പരുക്കേൽപ്പിച്ചത്.

പരിക്കേറ്റ വിജിന്റെ സുഹൃത്തുക്കളായ ജിജിൻ, കിച്ചു, അഭിലാഷ്, അനു എന്നിവരാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. അടുത്തിടെയുണ്ടായ തർക്കത്തെ തുടർന്ന് സംഘം വിജിനുമായി അകൽച്ചയിലായിരുന്നു. വിജിന്റെ ഭാര്യയാട് നാലംഗ സംഘം കഴിഞ്ഞ ദിവസം മോശമായി സംസാരിച്ചത് വിജിൻ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് അക്രമി സംഘം ബുധനാഴ്ച രാത്രി എട്ടോടെ വീടുകയറി ആക്രമണം നടത്തിയതെന്നാണ് പരാതിയെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തെ തുടർന്ന് വിഴിഞ്ഞം എസ്.ഐ.മാരായ ജി.വിനോദ്, ഹർഷകുമാർ എന്നിവരുടെ നേത്യത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി കേസെടുത്തു. പരിക്കേറ്റവരുടെ മൊഴിയെടുത്ത ശേഷം സംഭവത്തിൽപ്പെട്ട നാലുപ്രതികൾക്കായി തിരച്ചിലാരംഭിച്ചതായി വിഴിഞ്ഞം പൊലീസ് അറിയിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version