കേരളം
‘രണ്ടില’ ചിഹ്നം അനുവദിച്ചു; പിന്നാലെ സിന്ധു മോള് ജേക്കബിനെതിരെ പരാതി
പിറവത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിന്ധു മോള് ജേക്കബിന് രണ്ടില ചിഹ്നം അനുവദിച്ചതിനെതിരെ പരാതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി അനൂപ് ജേക്കബാണ് പരാതിയുമായി രംഗത്ത് എത്തിയത്. അതേസമയം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന് സ്വീകരിച്ചു. സിപിഐഎം അംഗമായ സിന്ധു മോള്‍ക്ക് കേരളാ കോണ്‍ഗ്രസിന്റെ ചിഹ്നമായ രണ്ടില അനുവദിക്കരുതെന്നാണ് വാദം.
കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണിയുടെ സ്ഥാനാര്‍ത്ഥിയായാണ് സിന്ധുമോള്‍ പിറവത്ത് മത്സരിക്കുന്നത്. നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധനയ്ക്കിടെയാണ് പരാതി. സിപിഐഎം അംഗമായ സിന്ധു മോള് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നതിന് എതിരെ പ്രാദേശിക സിപിഐഎം നേതൃത്വം തന്നെ രംഗത്തെത്തിയിരുന്നു. ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. എന്നാല്‍ സിപിഐഎം ജില്ലാ നേതൃത്വം ഇത് തള്ളി രംഗത്തെത്തിയിരുന്നു.
സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ സിന്ധുവിനെ പ്രാദേശിക സിപിഎം നേതൃത്വം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഉഴവൂർ ലോക്കൽ കമ്മിറ്റിയാണ് നടപടി സ്വീകരിച്ചത്. പാർട്ടിയോട് ആലോചിക്കാതെയാണ് സിന്ധു മോൾ ജേക്കബ് പിറവത്ത് കേരള കോൺഗ്രസ് എം സ്ഥാനാർഥിയായതെന്നായിരുന്നു ഉഴവൂർ ലോക്കൽ കമ്മിറ്റിയുടെ വാദം. സിപിഎം ഉഴവൂർ നോർത്ത് ബ്രാഞ്ച് അംഗമായിരുന്നു സിന്ധു മോൾ ജേക്കബ്.
എന്നാല്‍ പ്രാദേശിക നേതൃത്വത്തിന്റെ നടപടിയെ കോട്ടയം ജില്ലാ സെക്രട്ടറിയായിരുന്ന വി.എന്‍.വാസവന് തള്ളിപ്പറഞ്ഞതും ശ്രദ്ധേയമായിരുന്നു. സിന്ധുവിന് സ്ഥാനാര്‍ത്ഥിത്വം നല്‍കിയത് കേരള കോണ്‍ഗ്രസിലും തര്‍ക്കത്തിനിടയാക്കിയിരുന്നു. പിറവം പേയ്മെന്റ് സീറ്റാണെന്ന് കേരള കോണ്‍ഗ്രസ് നേതാവ് ജില്‍സ് പെരിയപുറം ആരോപിച്ചിരുന്നു.