Connect with us

കേരളം

ഭക്ഷ്യവകുപ്പിനെപ്പറ്റി അഭിപ്രായങ്ങളും നിർദേശങ്ങളും മന്ത്രിയെ അറിയിക്കാം

Published

on

ration

പൊതുവിതരണ സംവിധാനത്തിന്റെ പ്രവർത്തനങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭക്ഷ്യ-പൊതുവിതരണമന്ത്രി അഡ്വ. ജി.ആർ. അനിൽ വിലയിരുത്തുന്നു. ലോക്ഡൗൺ സാഹചര്യത്തിൽ ടെലിഫോണിലൂടെയും ഓൺലൈനായുമാണ് മന്ത്രി ആശയവിനിമയം നടത്തുന്നത്.

ഇന്ന് മുതൽ വെള്ളിയാഴ്ച വരെ ഉച്ചയ്ക്ക് രണ്ടു മണി മുതൽ മൂന്ന് മണിവരെയാണ് മന്ത്രി വെർച്വൽ സംവാദം നടത്തുക. ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഫോണിലൂടെ മന്ത്രിയുമായി ആശയവിനിമയം നടത്താം. 8943873068 എന്ന ഫോൺ നമ്പരിലേക്കാണ് വിളിക്കേണ്ടത്.

വിശദമായി കാര്യങ്ങൾ അവതരിപ്പിക്കാനുള്ളവർക്ക് വ്യാഴം, വെള്ളി ദിവസങ്ങളിൽ സൂം പ്‌ളാറ്റ്‌ഫോം വഴി സംവദിക്കാം. ഇതിന്റെ ലിങ്ക് ഭക്ഷ്യ-പൊതുവിതരണ വകുപ്പ്, പി.ആർ.ഡി വെബ്‌സൈറ്റുകൾ വഴി ലഭ്യമാക്കും. ഭക്ഷ്യ വകുപ്പിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള നിർദേശങ്ങളും നിലവിലെ പോരായ്മകളും പരാതികളും ഈ മാർഗങ്ങളിലൂടെ നേരിട്ടറിയിക്കാം.

ഇതിനുപുറമേ പൊതുജനങ്ങൾക്ക് പരാതി അറിയിക്കാൻ 1967 എന്ന ടോൾ ഫ്രീ നമ്പരും pg.civilsupplieskerala.gov.in എന്ന പോർട്ടലും ഇപ്പോൾത്തന്നെ നിലവിലുണ്ട്. min.food@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലും അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും രേഖാമൂലം അറിയിക്കാം.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം10 mins ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം22 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version