Connect with us

ക്രൈം

കോളേജ് വിദ്യാര്‍ത്ഥിനിയെ മുന്‍കാമുകന്റെ നേതൃത്വത്തില്‍ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളി

Published

on

da956b451f64622c41f893048a5ca957d49b7dcb66b429b60192774b2ceebe69

മുന്‍കാമുകന്റെ നേതൃത്വത്തില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്തശേഷം കുത്തിപ്പരിക്കേല്‍പ്പിച്ച്‌ ചാക്കില്‍ കെട്ടി റെയില്‍വേട്രാക്കില്‍ തളളിയതായി റിപ്പോര്‍ട്ട്. കൊ‌ടുംക്രൂരത നടന്നത് മദ്ധ്യപ്രദേശിലെ ഇന്‍ഡോറിന് സമീപത്തായിരുന്നു. തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ 19കാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് പറയുന്നത് മുന്‍കാമുകനും കൂട്ടുകാരും ചേര്‍ന്നാണ് വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ഉപദ്രവിച്ചതെന്നാണ്. കോച്ചിംഗ് ക്ളാസിലേക്ക് പോവുകയായിരുന്ന യുവതിയെ മുഖ്യപ്രതിയുടെ നേതൃത്വത്തില്‍ ബലംപ്രയോഗിച്ച്‌ തട്ടിക്കൊണ്ടുവന്നാണ് പീഡിപ്പിച്ചത്. കൂട്ടബലാത്സംഗത്തിന് വിധേയയാക്കിയത് ഒരു ഫ്ളാറ്റില്‍ വച്ചാണ്. പെണ്‍കുട്ടി ഇതിനെ എതിര്‍ത്തപ്പോള്‍ കത്തികൊണ്ട് മാരകമായി പരിക്കേല്‍പ്പിച്ചു. എന്നാല്‍ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

ശേഷം അവശയായ യുവതിയെ ചാക്കില്‍ കെട്ടിയശേഷം തൊട്ടടുത്തുളള റെയില്‍വേട്രാക്കില്‍ തളളുകയായിരുന്നു. ചാക്കില്‍ നിന്ന് രക്ഷപ്പെട്ട് പുറത്തെത്തിയ യുവതി നാട്ടുകാരോട് വിവരം പറഞ്ഞു. അവരാണ് പൊലീസിനെ വിവരമറിയിച്ചതും ആശുപത്രിയിലാക്കിയതും. യുവതിയുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ പ്രതികളില്‍ ഒരാളെ പൊലീസ് അറസ്റ്റുചെയ്തു. പൊലീസ് മറ്റുപ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം1 day ago

ടൂ വീലറിൽ അമിത ഭാരം കയറ്റരുത് – മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

കേരളം3 days ago

കേരളത്തിന്റെ രണ്ടാം മെട്രോ റെയില്‍ പദ്ധതി തിരുവനന്തപുരത്ത്

കേരളം3 days ago

മേയര്‍-ഡ്രൈവര്‍ വിവാദം; KSRTC ബസിലെ സിസിടിവിയുടെ മെമ്മറി കാര്‍ഡ് കാണാനില്ലെന്ന് പൊലീസ്

കേരളം3 days ago

പരിഷ്‌കരിച്ച ഡ്രൈവിങ് ടെസ്റ്റ് നാളെ മുതല്‍; അറിയേണ്ടതെല്ലാം

കേരളം3 days ago

വൈദ്യുതി ഉപഭോഗം റെക്കോര്‍ഡില്‍; ലോഡ് ഷെഡിങില്‍ തീരുമാനം ഉടനെ

കേരളം3 days ago

മാതൃകയായി ശ്രീധന്യ; രജിസ്‌ട്രേഷന്‍ ഐജിക്ക് വീട്ടില്‍ രജിസ്റ്റര്‍ വിവാഹം

കേരളം3 days ago

നവകേരള ബസ് ഇന്ന് തലസ്ഥാന നഗരി വിടും; മെയ് 5 മുതൽ കോഴിക്കോട് – ബാംഗ്ലൂർ സർവ്വീസ്

കേരളം5 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം5 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം5 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version