Connect with us

കേരളം

സഹകരണ ബാങ്കുകളും സംഘങ്ങളും പലിശ നിരക്ക് കൂട്ടി

Published

on

കേരള ബാങ്കും പ്രാഥമിക സഹകരണ സംഘങ്ങളും നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്ക് ഉയര്‍ത്തി. സഹകരണ മന്ത്രി വി.എന്‍.വാസവന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് പലിശ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്.

പുതുക്കിയ നിരക്ക് നിലവില്‍ വരുന്ന​തോടെ ദേശസാല്‍കൃത, ഇതര ബാങ്കുക​ളേക്കാള്‍ കൂടുതല്‍ പലിശ ഇടപാടുകാര്‍ക്ക് ലഭിക്കുമെന്ന് സഹകരണ വകുപ്പ് അറിയിച്ചു. പ്രാഥമിക സഹകരണ സംഘങ്ങളിലാണ് കേരള ബാങ്കിനേക്കാള്‍ പലിശ കൂടുതല്‍

15 ദിവസം മുതല്‍ 45 ദിവസം വരെയുള്ള കുറഞ്ഞ കാലയളവിലേക്കുള്ള നിക്ഷേപങ്ങള്‍ക്ക് 5.5ശതമാനമാണ് സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ. കേരള ബാങ്കില്‍ ഇത് 5 ശതമാനമാണ്. ഒരുവര്‍ഷത്തിലധികം സമയത്തേക്ക് നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് കേരള ബാങ്കില്‍ 6.75 ശതമാനവും സഹകരണ സംഘങ്ങളില്‍ 7.75 ശതമാനം പലിശ ലഭിക്കും. ആനുപാതികമായി മറ്റ് നിക്ഷേപങ്ങള്‍ക്കുള്ള പലിശ നിരക്കുകളും വര്‍ധിപ്പിച്ചിട്ടുണ്ട്.

പ്രാഥമിക സഹകരണ സംഘങ്ങളിലെ പുതുക്കിയ പലിശ നിരക്ക്.
15 -45 ദിവസം 5.5 %
46-90 ദിവസം 6 %
91-179 ദിവസം 6.5 %
180-364 ദിവസം 6.75 %
365 + ദിവസം 7.75 %

കേരള ബാങ്കിലെ പുതുക്കിയ പലിശ നിരക്ക്
15 -45 ദിവസം 5%
46-90 ദിവസം 5.5 %
91-179 ദിവസം 5.75 %
180-364 ദിവസം 6.25 %
365 + ദിവസം 6.75%

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം3 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം4 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം5 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം5 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം5 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം5 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം6 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം6 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version