Connect with us

കേരളം

ക്ലാസുകൾ ഓൺലൈനിൽ; ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി

Published

on

16 4

പുതിയ അധ്യായന വർഷത്തിൽ ക്ലാസുകൾ ഓൺലൈൻ ആയതിനാൽ ഉത്സാഹം കുറയേണ്ടെന്ന് മുഖ്യമന്ത്രി. കുട്ടികൾക്ക് നേരിട്ട് ആശയവിനിമയം നടത്താൻ സംവിധാനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിലൂടെ നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠനം ഇപ്പോൾ തന്നെ തുടങ്ങണമെന്നും ക്രിയാത്മക കാര്യങ്ങൾ വീട്ടിലിരുന്നു ചെയ്യണം. പ്രതിസന്ധികൾ അവസരങ്ങളാണെന്നും മുഖ്യമന്ത്രി വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി.

മുഖ്യമന്ത്രിയായ ശേഷം പങ്കെടുക്കുന്ന ആറാമത്തെ പ്രവേശനോത്സവ ചടങ്ങാണിത്. നാല് വർഷവും നൂറ് കണക്കിന് കുഞ്ഞുങ്ങളുടെയും ബഹുജനങ്ങളുടെയും സാനിധ്യത്തിൽ അലങ്കരിച്ച വേദിയിൽ ബലൂണുകൾ പറത്തിയും മധുരം നൽകിയുമൊക്കെയാണ് ആഘോഷിച്ചത്. കഴിഞ്ഞ വർഷവും കോവിഡ് മഹാമാരിക്കിടയിൽ ലളിതമായാണ് പ്രവേശനോത്സവം നടത്തിയത്.

ഇത് പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണ്. പുതിയ ലോകം കുഞ്ഞുങ്ങളുടെ ലോകമാണ്. പുതിയ വിജ്ഞാനത്തിന്റെ ആശങ്ങളുടെ കലയുടെ എല്ലാം ഉറവിടമാകേണ്ട കുഞ്ഞുങ്ങളാണ് നാളെയുടെ ലോകത്തെ രൂപപ്പെടുത്തേണ്ടതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓൺലൈനിലൂടെ മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തപ്പോൾ തിരുവനന്തപുരം കോട്ടൺഹിൽസ് സ്കൂളിൽ സജ്ജീകരിച്ച വേദിയിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി അക്ഷരദീപം തെളിയിച്ചു. കോവിഡ് വ്യാപനം കുറയുമ്പോൾ വിദ്യാർത്ഥികളെ സ്കൂളിലെത്തിക്കുമെന്ന് ആശംസാ സന്ദേശത്തിൽ വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം13 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം15 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം18 hours ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം19 hours ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം5 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം7 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം7 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version