Connect with us

കേരളം

ക്രിസ്മസ് മത്സരങ്ങൾക്ക് കൊച്ചി മെട്രോയിൽ ഇന്ന് തുടക്കം; പങ്കെടുക്കുന്നവർക്ക് സൗജന്യ യാത്ര

Published

on

Kochi Metro 600 1 1280x720 1

ക്രിസ്മസ് ആഘോഷങ്ങളെ വരവേറ്റുകൊണ്ട് കൊച്ചി മെട്രോയുടെ ക്രിസ്മസ് മത്സരങ്ങൾക്ക് ഇന്ന് തുടക്കമാകും. 14 ദിവസം നീണ്ട് നിൽക്കുന്ന ക്രിസ്മസ്- പുതുവത്സര പരിപാടിയായ ‘കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റ് 2021 ന്റെ ഭാഗമായി ക്രിസ്മസ് സ്റ്റാർ നിർമ്മാണം, കരോൾ ഗാനം, പുൽകൂട് നിർമ്മാണം, ക്രിസ്മസ് ട്രീ അലങ്കാരം, സാന്റാ ക്ലോസ് ഫാൻസി ഡ്രസ്സ്‌, കേക്ക് നിർമ്മാണം തുടങ്ങി നിരവധി മത്സരങ്ങളാണ് കൊച്ചി മെട്രോ സ്റ്റേഷനുകളിൽ പൊതുജനങ്ങൾക്കായി ഒരുക്കിയിരിക്കുന്നത്.

18ന് ( ശനിയാഴ്ച) ക്രിസ്മസ് സ്റ്റാർ നിർമ്മാണ മത്സരത്തോടെയാണ് കൊച്ചി മെട്രോ ഫ്രോസ്റ്റി ഫെസ്റ്റിന് തുടക്കമാവുക. ആലുവ സ്റ്റേഷനിൽ 11 മുതൽ 1 മണിവരെയും മുട്ടം സ്റ്റേഷനിൽ ഉച്ചക്ക് 12 മുതൽ 2 മണി വരെയുമാണ് മത്സരം. കലൂർ സ്റ്റേഷനിൽ 1 മുതൽ 3 മണി വരെയും പേട്ട സ്റ്റേഷനിൽ 2 മുതൽ 4 മണിവരെയും മത്സരം നടക്കും. മത്സരത്തിൽ വിജയികളാകുന്നർക്ക് 5000,3000,2000 രൂപ വീതം സമ്മാനം നൽകും.

പത്തൊൻപതിന് ആലുവ, ഇടപ്പള്ളി, വൈറ്റില, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിൽ കരോൾ ഗാന മത്സരം സംഘടിപ്പിക്കും. 10000, 7500, 5000 രൂപ വീതമാണ് കരോൾ ഗാന മത്സര വിജയികൾക്ക് ലഭിക്കുക. ഇരുപതിന് പുൽക്കുട് നിർമ്മാണ മത്സരവും 21ന് ക്രിസ്മസ് ട്രീ അലങ്കാര മത്സരവും എല്ലാ സ്റ്റേഷനുകളിലും നടത്തുന്നുണ്ട്. 8000, 5000, 3000 രൂപ വീതമാണ് ഈ രണ്ട് മത്സരങ്ങളിലെയും വിജയികൾക്ക് ലഭിക്കുക.

ഡിസംബർ ഇരുപത്തിരണ്ടാം തീയതി പതിമൂന്ന് വയസുവരെയുള്ള കുട്ടികൾക്കായി സാന്റാ ക്ലോസ് ഫാൻസി ഡ്രസ്സ്‌ മത്സരവും ഒരുക്കിയിട്ടുണ്ട്. പാലാരിവട്ടം, കടവന്ത്ര, തൈക്കൂടം, ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം എന്നീ മെട്രോ സ്റ്റേഷനുകളിലാണ് സാന്റാ ക്ലോസ് മത്സരം. ബേക്കിങ്ങിൽ താല്പര്യമുള്ളവർക്കായി വൈറ്റില, മഹാരാജാസ്, കടവന്ത്ര, പാലാരിവട്ടം സ്റ്റേഷനുകളിൽ ഡിസംബർ 23ന് കേക്ക് നിർമ്മാണ മത്സരവും സംഘടിപ്പിക്കും. 5000, 3000, 2000 രൂപ വീതമാണ് സാന്റാ ക്ലോസ്, കേക്ക് മേക്കിങ് മത്സരവിജയികൾക്ക് സമ്മാനിക്കുക.

ഇതുകൂടാതെ ഡിസംബർ 24 മുതൽ 31 വരെ വ്യത്യസ്തങ്ങളായ ആഘോഷ പരിപാടികൾ കൊച്ചി മെട്രോ ഒരുക്കിയിട്ടുണ്ട്. മത്സരങ്ങൾക്ക് രജിസ്ട്രേഷൻ സൗജന്യമായിരിക്കും. മത്സരത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കും ഒപ്പം യാത്ര ചെയ്യുന്ന ആൾക്കും മത്സരം നടക്കുന്ന സ്റ്റേഷനിലേക്കും തിരിച്ചുമുള്ള യാത്രയും സൗജന്യമാണ്.

മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ജനുവരി ആദ്യ ആഴ്ച്ച സമ്മാനങ്ങൾ നൽകും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാകും ആഘോഷപരിപാടികൾ സംഘടിപ്പിക്കുക. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും മത്സരങ്ങൾക്ക് രജിസ്റ്റർ ചെയ്യുന്നതിനും http://www.kochimetro.org വെബ്സൈറ്റ് സന്ദർശിക്കുക.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം3 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം3 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം4 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം4 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം4 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം4 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം4 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം4 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം4 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം4 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version