Connect with us

കേരളം

കുട്ടികളുടെ കോവിഡ് വാക്‌സിനേഷന്‍ നാളെ തുടങ്ങും

Published

on

covid vaccine paucity maharashtra suspends vaccination for 18 44 age group

കൗമാരക്കാരുടെ കോവിഡ് പ്രതിരോധ വാക്സിനേഷൻ നാളെ തുടങ്ങും. ഇതിനായുള്ള രജിസ്ടേഷൻ തുടരുകയാണ്. തിങ്കളാഴ്ച രാവിലെ 9 മുതൽ വാക്സിനേഷൻ തുടങ്ങും.

കോവിൻ പോർട്ടൽ വഴിയും സ്പോട് രജിസ്ട്രേഷനിലൂടെയും സ്കൂളുകൾ വഴിയും വാക്സിൻ ബുക്ക് ചെയ്യാം. രജിസ്‌ട്രേഷൻ നടത്താൻ കഴിയാത്തവർക്ക് വാക്സിനേഷൻകേന്ദ്രങ്ങളിൽ രജിസ്റ്റർചെയ്ത് വാക്സിൻ സ്വീകരിക്കാം. 15 മുതൽ 18 വയസ് വരെ പ്രായമുള്ള 15 ലക്ഷത്തിലേറെ പേർക്കാണ് കുത്തിവയ്പ് നല്കുന്നത്. സാമൂഹ്യ ആരോഗ്യ കേന്ദ്രം മുതലുള്ള സർക്കാർ ആശുപത്രികളിൽ ബുധനാഴ്ച ഒഴികെ മറ്റെല്ലാ ദിവസങ്ങളിലും കുത്തിവയ്പ് നൽകും.

ചൊവ്വ, വെള്ളി, ശനി, ഞായർ ദിവസങ്ങളിലാകും കുടുംബാരോഗ്യകേന്ദ്രങ്ങളിലും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും വാക്സിൻ നൽകുക. തിങ്കളാഴ്ച മുതൽ ജനുവരി പത്തുവരെ ഇത്തരത്തിൽ വാക്സിൻ വിതരണം ചെയ്യാനാണ് മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചത്.

കുട്ടികൾക്ക് കോവാക്സിനാണ് നൽകുന്നത്. വാക്സിൻ നൽകാൻ പ്രത്യേകസംഘത്തെ നിയോഗിക്കും. കുട്ടികളുടെ വാക്സിനേഷൻകേന്ദ്രങ്ങൾ തിരിച്ചറിയാൻ പിങ്ക് നിറത്തിലുള്ള ബോർഡ് ആയിരിക്കും പ്രദർശിപ്പിക്കുക. മുതിർന്നവരുടെ വാക്സിനേഷൻ കേന്ദ്രത്തിന് നീല നിറത്തിലുള്ള ബോർഡുണ്ടാകും. ‌

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം2 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം3 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം3 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം3 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം3 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

കേരളം3 days ago

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു; 99.69 ശതമാനം വിജയം

കേരളം3 days ago

വിവരാവകാശം ഇനി കുടുംബശ്രീ യൂണിറ്റുകളിലും

കേരളം3 days ago

മാതാപിതാക്കളെ സംരക്ഷിച്ചില്ലേ? വീട്ടില്‍ നിന്ന് പുറത്താകും; നിയമഭേദഗതി വരുന്നു

കേരളം3 days ago

ടിപ്പർ ലോറികൾക്ക് മുന്നറിയിപ്പ് നൽകി മന്ത്രി; വ്യാജ സോഫ്റ്റ് വെയറിനെതിരെ കേസും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version