Connect with us

കേരളം

പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന്​ പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന്​ തന്നെയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍.

Published

on

3

പൗരത്വം നിയമം കേരളം നടപ്പാക്കില്ലെന്ന്​ പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന്​ തന്നെയാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. കാസര്‍കോട്​ എല്‍.ഡി.എഫിന്‍റെ വടക്കന്‍ മേഖല ജാഥ ഉദ്​ഘാടനം ചെയ്​തുകൊണ്ട്​ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോവിഡ്​ വാക്​സിനേഷന്​ ശേഷം പൗരത്വ നിയമം നടപ്പാക്കുമെന്ന്​ ആഭ്യന്തര മന്ത്രി പറയുന്നുണ്ട്​. ഇക്കാര്യത്തില്‍ കേരളം ഒരു നിലപാട്​ എടുത്തിട്ടുണ്ട്​. നിയമത്തെ കേരളം അനുകൂലിക്കി​ല്ല. നടപ്പാക്കുകയും ചെയ്യില്ലെന്ന്​ പിണറായി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കില്ലെന്ന്​ പറഞ്ഞാല്‍ നടപ്പാക്കില്ലെന്ന്​ തന്നെയാണ്​. കേരളത്തില്‍ നിയമം ഇപ്പോള്‍ നടപ്പാക്കിയോയെന്നും പിണറായി ചോദിച്ചു.

വര്‍ഗീയമായി ആളുകളെ വികാരം കൊള്ളിച്ച്‌​ വികസന പ്രവര്‍ത്തനങ്ങളില്‍ നിന്ന്​ ശ്രദ്ധതിരിക്കാന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്​. അത്​ നാടിന്​ ഗുണം ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍.എസ്​.എസാണ്​ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍​ വര്‍ഗീയത ഉയര്‍ത്തുന്നത്​. ആര്‍.എസ്​.എസിനെ പ്രതിരോധിക്കാനെന്ന പേരില്‍ എസ്​.ഡി.പി.ഐ പോലുള്ള പാര്‍ട്ടികള്‍ വര്‍ഗീയത പ്രചരിപ്പിക്കുന്നുണ്ട്​. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട്​ നേരിടാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം1 day ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം1 day ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം1 day ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം5 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം5 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version