ദേശീയം
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള ചാര്‍ജ് വര്‍ധിക്കുന്നു ; പുതിയ നിരക്കുകൾ അറിയാം
ജനുവരി ഒന്നുമുതല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വിലക്കുന്നതിന് ഈടാക്കുന്ന നിരക്കുകള്‍ കുത്തനെ ഉയരും. ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉയോഗിച്ച് നടത്താന്‍ ആകുന്ന സൗജന്യ ഇടപാടുകളുടെ പരിധി കഴിഞ്ഞാല്‍ ആണ് അധിക തുക ഈടാക്കുക. അനുവദനീയമായ പരിധി കഴിഞ്ഞാല്‍ എടിഎം ഇടപാടുകള്‍ക്കായി ഉപഭോക്താക്കള്‍ 2022 ജനുവരി മുതല്‍ കൂടുതല്‍ ചാര്‍ജ് നല്‍കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നേരത്തെ വിജ്ഞാപനത്തിലൂടെ അറിയിച്ചിരുന്നു.
എടിഎമ്മുകളില്‍ നിന്ന് ശ്രദ്ധിച്ച് പണം പിന്‍വലിച്ചില്ലെങ്കില്‍ നിരക്ക് വര്‍ധന ഉപയോക്താക്കള്‍ക്ക് ഭാരമാകുമെന്ന് ആര്‍ബിഐ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവില്‍, പ്രതിമാസ സൗജന്യ പരിധി കഴിഞ്ഞാല്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ഒരു ഇടപാടിന് 20 രൂപ എന്ന നിരക്കില്‍ ഓരോ ഉപഭോക്താവും നല്‍കുന്നുണ്ട്. പുതിയ വിജ്ഞാപനമനുസരിച്ച് ഓരോ മാസവും ഒരു അധിക ഇടപാടിന് 1 രൂപ വീതം നിരക്ക് വര്‍ധിപ്പിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. അതിനാല്‍ ഇനി മുതല്‍ സൗജന്യ പരിധിയ്‌ക്ക് ശേഷമുള്ള ഓരോ ഇടപാടിനും 21 രൂപ വീതം നല്‍കണം.
ഈ നിരക്കുകള്‍ ഈടാക്കുന്നതിന് മുൻപായി എല്ലാ ബാങ്ക് ഉപഭോക്താക്കള്‍ക്കും അവരുടെ സ്വന്തം ബാങ്കുകളില്‍ അഞ്ച് സൗജന്യ എടിഎം ഇടപാടുകള്‍ നടത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിലവില്‍ അനുവദിക്കുന്നുണ്ട്. പണം ഇടപാടുകളും, മിനി സ്റ്റേറ്റ്മെന്റ് എടുക്കല്‍, ബാലന്‍സ് പരിശോധന തുടങ്ങിയ പണം ഇതര ഇടപാടുകളും ഉള്‍പ്പെടെയാണിത്.
അതേ സമയം. മെട്രോ നഗരങ്ങളിലെ മറ്റ് ബാങ്കുകളുടെ എടിഎമ്മുകളില്‍ നിന്ന് മൂന്ന് സൗജന്യ ഇടപാടുകള്‍ ആണ് നടത്താന്‍ ആകുക. മെട്രോ ഇതര കേന്ദ്രങ്ങളില്‍ അഞ്ച് ഇടപാടുകള്‍ വരെ നടത്താം.ഇതിന് മുമ്ബ്, ഏഴ് വര്‍ഷത്തെ ഇടവേളയ്‌ക്ക് ശേഷം 2021 ഓഗസ്റ്റിലാണ് ആര്‍ബിഐ അവസാനമായി ഇടപാട് പരിധി വര്‍ദ്ധിപ്പിച്ചത്