Connect with us

കേരളം

മാസ്കും സാമൂഹിക അകലവും തുടരണം; നിർദേശങ്ങളുമായി കേന്ദ്രം

Published

on

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് ദുരന്ത നിവാരണ നിയമ പ്രകാരം തുടരുന്ന എല്ലാ നടപടികളും നിർത്തിവക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാസ്കും സാമൂഹികഅകലവും തുടരണം. കേസെടുക്കുന്നത് ഒഴിവാകുമെങ്കിലും ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. ഈ മാസം 31 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരിക. മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്ന് ഐ.എം.എ പ്രതികരിച്ചു.

രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 2000 ന് താഴെ എത്തിയ സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ് നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചത്. ഈ മാസം 31 മുതൽ ദുരന്ത നിവാരണ നിയമപ്രകാരമുള്ള നടപടികൾ പാടില്ലെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മാസ്ക്, സാമൂഹിക അകലം തുടങ്ങി ആരോഗ്യമന്ത്രാലയം നൽകിയ നിർദേശങ്ങൾ തുടരണമെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു. ദുരന്ത നിവാരണ നിയമം പിൻവലിക്കുന്നതോടെ മാസ്‌ക്, സാമൂഹിക അകലം, കോവിഡ് നിയന്ത്രണം തുടങ്ങിയവയുടെ ലംഘനത്തിന് കേസെടുക്കുന്നത് ഒഴിവാകും.

എന്നാൽ രോഗത്തിന്റെയും പ്രദേശത്തിന്റെയും സ്വഭാവം കണക്കിലെടുത്ത്, ഇക്കാര്യ ങ്ങളിൽ അന്തിമ തീരുമാനമെടുക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്കുണ്ട്. അതേസമയം കോവിഡ് വ്യാപനം തുടരുകയാണെന്നും മാസ്ക് ഒഴിവാക്കാൻ സമയമായിട്ടില്ലെന്നും ഐ.എം.എ പ്രതികരിച്ചു. പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുന്നത് തുടരേണ്ടതുണ്ടെന്നും ഐ.എം.എ കൂട്ടിച്ചേർത്തു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം7 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം7 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം7 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version