കേരളം
കൊളീജിയം ശുപാർശയ്ക്ക് അംഗീകാരം; അഞ്ച് ഹൈക്കോടതി ജഡ്ജിമാർ സുപ്രീം കോടതി ജസ്റ്റിസുമാരാകും
അഞ്ച് ഹൈക്കോടതി ജഡ്ജിമാരെ സുപ്രീം കോടതി ജസ്റ്റിസുമാരാക്കാനുള്ള കൊളീജിയം ശുപാർശക്ക് കേന്ദ്ര സർക്കാരിന്റെ അംഗീകാരം. രാജസ്ഥാൻ, പട്ന, മണിപുർ, അലഹബാദ് ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരായി നിയമിക്കുന്നത്.
രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പങ്കജ് മിത്തൽ, പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് സഞ്ജയ് കരോൾ, പട്ന ഹൈക്കോടതിയിലെ തന്നെ ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള, മണിപുർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് പിവി സഞ്ജയ് കുമാർ, അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് മനോജ് മിശ്ര എന്നിവരെയാണ് സുപ്രീം കോടതി ജസ്റ്റിസുമാരാക്കി കേന്ദ്രം വിജ്ഞാപനം ഇറക്കിയത്.
ഉത്തരവില്‍ രാഷ്ട്രപതി ഒപ്പിട്ട് വിജ്ഞാപനം ഇറങ്ങി. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് ഉറപ്പ് കേന്ദ്രം കോടതിയില്‍ റിപ്പോർട്ട് നല്‍കിയിരുന്നു. അഞ്ച് പേരും തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യും.