Connect with us

കേരളം

പക്ഷിപ്പനിയെ കുറിച്ച് പഠനം; കേന്ദ്രസംഘം ഇന്ന് ആലപ്പുഴയിൽ എത്തും

പക്ഷിപ്പനിയെ കുറിച്ച് പഠിക്കാനും പ്രതിരോധ നടപടികൾ വിലയിരുത്താനുമായി കേന്ദ്ര സംഘം ഇന്ന് ആലപ്പുഴയിലെത്തും. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലേയും ഡൽഹി എയിംസിലെയും വിദഗ്ദരാണ് സംഘത്തിലുള്ളത്. രോഗബാധ സ്ഥിരീകരിച്ച ‌താറാവുകൾ ഉൾപ്പെടെയുള്ള വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ ഹരിപ്പാട് കേന്ദ്രീകരിച്ച് ആരംഭിച്ചിരുന്നു.

പക്ഷിപ്പനി സ്ഥിരീകരിച്ച ആലപ്പുഴ ഹരിപ്പാട് വഴുതാനം പാടശേഖരത്തിന് ചുറ്റുമുള്ള വീടുകളിലെ വളർത്ത് പക്ഷികളെ കൊല്ലുന്ന നടപടികൾ കഴിഞ്ഞ ദിവസം മുതൽ തുടങ്ങിയിട്ടുണ്ട്. പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ ഹരിപ്പാട് മേഖലയിൽ പക്ഷികളുടെ ഉപയോഗവും കച്ചവടവും കടത്തലും നിരോധിച്ച് ഉത്തരവിറങ്ങി. എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലുമാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.

ചിലർ പക്ഷികളെ ഒളിപ്പിച്ചതായി വിവരം ലഭിച്ചതിനെത്തുടർന്ന് കൂടുതൽ പരിശോധന നടത്താനാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ തീരുമാനം. നാളെ പ്രദേശത്ത് അണുനശീകരണ പ്രവർത്തനങ്ങൾ നടത്തും.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം21 hours ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം23 hours ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം1 day ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം1 day ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം2 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം5 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം6 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം6 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version