ദേശീയം
കൊവിഡ് രണ്ടാം തരംഗം: മാക്രോ കണ്ടെയ്ൻമെന്റ് സോണുകൾ ഏർപ്പെടുത്താനൊരുങ്ങി കേന്ദ്രസർക്കാർ
കൊവിഡ് കേസുകൾ ക്രമാതീതമായി വർധിക്കുന്ന സാഹചര്യത്തിൽ മുന്നൊരുക്കങ്ങളുമായി കേന്ദ്രസർക്കാർ. രാജ്യവ്യാപകമായ ലോക്ക്ഡൗൺ ഉണ്ടാകില്ലെങ്കിലും മാക്രോ ലോക്ക്ഡൗണുകളും മാക്രോ കണ്ടെയ്ൻമെന്റ് സോണുകളും ഏർപ്പെടുത്താൻ സർക്കാർ ആലോചിക്കുന്നുണ്ട്.
കൊവിഡ് വാക്സിൻ വിതരണം വേഗത്തിലാക്കാനും തീരുമാനമായിട്ടുണ്ട്. ഏപ്രിൽ 11 മുതൽ 14 വരെ നടക്കുന്ന മെഗാ വാക്സിനേഷൻ ക്യാമ്പയിനിന്റെ ഭാഗമായി ഉദ്ഘാടനത്തിനിടെ പ്രധാനമന്ത്രി കൊവിഡ് മാർഗനിർദ്ദേശങ്ങൾ ആവർത്തിച്ചു.
ആവശ്യമുണ്ടെങ്കിൽ മാത്രം വീടിന് പുറത്തിറങ്ങുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക എന്നീ രണ്ട് കാര്യങ്ങളാണ് പ്രധാനമായും മോദി ഊന്നിപ്പറഞ്ഞത്. മാക്രോ കണ്ടെയ്ൻമെന്റ് സോണുകളെ കുറിച്ച് എത്ര ബോധവാന്മാരാണോ അതനുസരിച്ചായിരിക്കും കൊവിഡ് പോരാട്ടത്തിലെ വിജയമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.