ദേശീയം
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍
കൊവിഡ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉത്തരവിട്ടു. ചിത്രങ്ങള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ ഉള്‍പ്പെടുത്തുന്നത് പെരുമാറ്റ ചട്ടങ്ങളുടെ ലംഘനമെന്ന് കമ്മീഷന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ തുടര്‍ നടപടി എടുക്കാന്‍ സംസ്ഥാനങ്ങളിലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനും, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്കും നിര്‍ദ്ദേശം നല്‍കി.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ വാക്‌സിന്‍ എടുക്കുന്നവര്‍ക്ക് നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ നിന്ന് പ്രധാനമന്ത്രിയുടെ ചിത്രം നീക്കം ചെയ്യാനാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ദ്ദേശിച്ചത്. സര്‍ട്ടിഫിക്കറ്റുകളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ആലേഖനം ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യവ്യാപകമായി ഉയര്‍ത്തിയിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും സിപിഐഎമ്മും അടക്കമുള്ള പാര്‍ട്ടികള്‍ ഇതിനെതിരെ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കി. ഇതേ തുടര്‍ന്നാണ് കേന്ദ്രതെരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. സംസ്ഥാന കമ്മിഷന്‍മാര്‍ നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദ്ദേശം.
കേരളം, തമിഴ്‌നാട്, പശ്ചിമബംഗാള്‍, അസം, പോണ്ടിച്ചേരി എന്നിവിടങ്ങളില്‍ നല്‍കുന്ന സര്‍ട്ടിഫിക്കുകളില്‍ മോദിയുടെ ചിത്രം ഉണ്ടാകുന്നത് പെരുമാറ്റ ചട്ട ലംഘനം ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഴിഞ്ഞ ദിവസം പെട്രോള്‍ പമ്പുകളിലെ ബോര്‍ഡുകളില്‍ നിന്ന് മോദിയുടെ ചിത്രം നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടിരുന്നു.