ദേശീയം
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് തുണയായി കേന്ദ്രത്തിന്റെ പുതിയ പ്രഖ്യാപനങ്ങള്‍
കൊവിഡ് കാലത്തെ സാമ്ബത്തിക പ്രതിസന്ധിക്കിടെ നിര്‍ണായക ബജറ്റുമായി എത്തിയിരിക്കുകയാണ് നരേന്ദ്രമോദി സര്‍ക്കാര്‍. രാജ്യത്തെ ആദ്യ ഫുള്‍ടൈം വനിതാ ധനമന്ത്രിയുടെ മൂന്നാം ബജറ്റെന്നതിനൊപ്പം ചരിത്രത്തിലെ ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റെന്ന റെക്കോര്‍ഡും ഇത്തവണത്തെ കേന്ദ്ര ബജറ്റിനു സ്വന്തം. കൂടാതെ ടാബില്‍ അവതരിപ്പിച്ച ബജറ്റിന്റെ സോഫ്റ്റ് കോപ്പികളാണ് വിതരണം ചെയ്തത്. അസാധാരണ ഘട്ടങ്ങളിലൊന്നിലാണ് ബജറ്റ് അവതരണം എന്ന സൂചനയോടെയായിരുന്നു ധനമന്ത്രി ആമുഖ പ്രസംഗം നടത്തിയത്.
കേന്ദ്ര ബജറ്റ് 2021-22 ന്റെ ഭാഗമായി 2022 മാര്‍ച്ച് വരെ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള നികുതിയിളവ് ഒരു വര്‍ഷത്തേക്ക് കൂടി നീട്ടുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ തിങ്കളാഴ്ച പ്രഖ്യാപിച്ചു. മൂലധന നേട്ടത്തിനുള്ള നികുതി ഇളവും ഒരു വര്‍ഷത്തേക്ക് നീട്ടുന്നതായി ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
വ്യക്തിഗത കമ്ബനികളെ (ഒപിസി) പ്രോത്സാഹിപ്പിക്കുന്നതിനുള്ള നിര്‍ദേശങ്ങളും സര്‍ക്കാര്‍ പറയുന്നുണ്ട്. ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്കും പുത്തന്‍ ആശയങ്ങളുമായി എത്തുന്നവര്‍ക്കും സഹായകമാകും. മൂലധനങ്ങളെയും വിറ്റുവരവിനെയും നിയന്ത്രണങ്ങളില്ലാതെ വളരാന്‍ അനുവദിക്കുക, മറ്റേതെങ്കിലും തരത്തിലുള്ള കമ്ബനികളിലേക്ക് ഏത് സമയത്തും മാറാനനുവദിക്കുക, ഒരു ഇന്ത്യന്‍ പൗരന് ഒപിസി സ്ഥാപിക്കാനുള്ള റെസിഡന്‍സി പരിധി 182 ദിവസത്തില്‍ നിന്ന് 120 ദിവസമായി കുറയ്ക്കുക , പ്രവാസി ഇന്ത്യക്കാരെയും ഇന്ത്യയിലെ വ്യക്തിഗത കമ്ബനികളുമായി സഹകരിക്കാനനുവദിക്കുക എന്നിവയാണ് സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദേശങ്ങള്‍.
ഇത് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വലിയ പ്രോത്സാഹനമാകുമെന്നാണ് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നതിനിടെ നിര്‍മല സീതാരാമന്‍ പറഞ്ഞത്.പ്രതീക്ഷിച്ചതുപോലെ, സ്റ്റാര്‍ട്ടപ്പ് കമ്മ്യൂണിറ്റി ഈ തീരുമാനത്തെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.ഏറെ പ്രതീക്ഷകളോടെയാണ് ബജറ്റിനായി കാത്തിരുന്നത്.പ്രതീക്ഷകളിലെറെയും പ്രഖ്യാപനത്തിലുള്‍പ്പെടുത്തിയിട്ടുണ്ട്.
വരുമാനത്തിന്മേലുള്ള നികുതിയിളവ്, നിക്ഷേപം എന്നിവ ഒരു വര്‍ഷത്തേക്ക് കൂടി വര്‍ദ്ധിപ്പിച്ചത് രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് ഗുണം ചെയ്യും. എംഎസ്‌എംഇകളിലെ നിക്ഷേപവും 2കോടി വരെയുള്ള വായ്പകളുടെ മൊറട്ടോറിയവും ഇന്ത്യന്‍ കോര്‍പ്പറേറ്റുകളുടെ കാര്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ചേക്കും.വുഡന്‍ സ്ട്രീറ്റിന്റെ സ്ഥാപകന്‍ ലോകേന്ദ്ര റാണാവത്ത് കുറിച്ചു