ദേശീയം
സിബിഎസ്ഇ അടുത്ത വര്‍ഷത്തെ പരീക്ഷാതീയതികള്‍ പ്രഖ്യാപിച്ചു
അടുത്ത വര്‍ഷത്തെ പരീക്ഷാതീയതികള്‍ സിബിഎസ്ഇ പ്രഖ്യാപിച്ചു. പത്ത്, പന്ത്രണ്ട് ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ബോര്‍ഡ് എക്‌സാം തീയതികളാണ് പ്രഖ്യാപിച്ചത്. 2023 ഫെബ്രുവരി 15 ന് പരീക്ഷകള്‍ ആരംഭിക്കും.
രാജ്യത്തെ കോവിഡ് സാഹചര്യം മാറിയത് കണക്കിലെടുത്താണ് തീരുമാനം. സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് കംപാര്‍ട്ടുമെന്റ് പരീക്ഷകള്‍ ഓഗസ്റ്റ് 23 ന് തുടങ്ങും. ടേം 2 സിലബസ് അനുസരിച്ചായിരിക്കും പരീക്ഷകള്‍.
പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം സിബിഎസ്ഇ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 92.71 ശതമാനമാണ് വിജയം. ഏറ്റവും ഉയര്‍ന്ന വിജയശതമാനം തിരുവനന്തപുരം മേഖലയ്ക്കാണ്. 98.83 ശതമാനം. ബംഗളൂരുവാണ് തൊട്ടുപിന്നില്‍. 98.16 ശതമാനമാണ് ബംഗളൂരിവിന്റെ വിജയശതമാനം.
ചെന്നൈ 97.79 ശതമാനവും, ഡല്‍ഹി 96.29 ശതമാനവും നേടി. യുപിയിലെ പ്രയാഗ് രാജിലാണ് ഏറ്റവും കുറവ് വിജയശതമാനം. 83.71 ശതമാനം. ജവഹര്‍ നമോദയ വിദ്യാലയയാണ് ഏറ്റവും തിളക്കമാര്‍ന്ന വിജയം കരസ്ഥമാക്കിയത്. ഇവിടെ നിന്നും പരീക്ഷ എഴുതിയ 98.93 ശതമാനം വിദ്യാര്‍ത്ഥികളും വിജയിച്ചു. സെന്‍ട്രല്‍ ടിബറ്റന്‍ സ്‌കൂള്‍ അഡ്മിനിസ്‌ട്രേഷനാണ് രണ്ടാം സ്ഥാനത്ത്.