Connect with us

കേരളം

ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ സിബിഐ അന്വേഷിക്കും; പൊലീസില്‍ ചിലര്‍ വൈകൃതങ്ങള്‍ കാണിക്കുന്നുവെന്ന് മുഖ്യമന്ത്രി

ലോക്കപ്പ് മര്‍ദനങ്ങള്‍ ഉണ്ടായാല്‍ അന്വേഷണം സിബിഐയെ ഏല്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിലെ ചിലര്‍ ചില വൈകൃതങ്ങള്‍ കാണിക്കുന്നു. അവരോടുള്ള സമീപനത്തില്‍ സര്‍ക്കാരിന് ഒരു ആശയക്കുഴപ്പവുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ക്രിമനലുകളെ നേരിടാനാണ് പൊലീസ് സേന. ആ പൊലീസ് സേനയില്‍ ക്രിമിനലുകള്‍ വേണ്ട. ലോക്കപ്പ് മര്‍ദനം ഉണ്ടായാല്‍ അത് പൊലീസ് അന്വേഷിക്കണ്ട. അത് സിബിഐയെ ഏല്‍പ്പിക്കും.-കേരളാ പൊലീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്തരം സംഭവങ്ങള്‍ വലിയ രീതിയില്‍ കുറഞ്ഞു. മികവാര്‍ന്ന കുറ്റാന്വേഷണ രീതി നമുക്ക് നടപ്പാക്കാന്‍ കഴിയുന്നു. പൊലീസ് സേന അഭിവൃദ്ധിയില്‍ നിന്ന് അഭിവൃദ്ധിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. പണ്ട് പൊലീസ് ജനദ്രോഹ സേനയായിരുന്നു. നാടുവാഴികളുടേയും ജന്മികളുടെയും കൊല്ലും കൊലക്കും പൊലീസ് അന്ന് വലിയ പിന്തുണയാണ് നല്‍കിയിരുന്നത്. അക്കാലത്ത് തൊഴിലാളികള്‍ ചെറിയ ഒരു ജാഥ നടത്തിയാല്‍ പൊലീസ് തല്ലി തകര്‍ക്കുമായിരുന്നു. ജനങ്ങള്‍ക്കെതിരായ സേന ആയിരുന്നു അന്ന് പൊലീസ്.

ഭയപ്പാടോടെയായിരുന്നു പൊലീസിനെ ജനങ്ങള്‍ കണ്ടിരുന്നത്. ഇഎംഎസ് സര്‍ക്കാരാണ് പൊലീസില്‍ മാറ്റമുണ്ടാക്കിയത്. അക്കാലത്ത് തൊഴില്‍ സമരത്തില്‍ പൊലീസ് ഇടപെടേണ്ടതിലെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ലോക്കപ്പ് മര്‍ദ്ദനം പാടില്ലെന്ന നിലപാടെടുത്തത് ഇഎംഎസ് സര്‍ക്കാരാണ്. അത് അന്നത്തെ വിപ്ലവകരമായ തീരുമാനമായിരുന്നു.

ഇപ്പൊള്‍ പോലീസ് ലോകത്തേറ്റവും അഭിമാനിക്കാന്‍ കഴിയുന്ന വിധം മാറി. പ്രൊഫഷണലുകള്‍ പൊലീസില്‍ ചേരുന്നു. ഇന്ന് പൊലീസിനെ പലപ്പോഴും പ്രകോപിപ്പിച്ച് ഇടപെടുത്താന്‍ ശ്രമിക്കുന്നു. പൊലീസ് പക്ഷേ അനിതരസാധാരണമായ സംയമനം കാണിക്കുന്നു. സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞ് കൊണ്ട്,ഗൂഢോദ്ദേശം കൃത്യമായി മനസിലാക്കിയാണ് പോലീസ് പ്രവര്‍ത്തിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം14 hours ago

പ്രശസ്ത അഭിനേതാവ് എം സി ചാക്കോ എന്ന എം സി കട്ടപ്പന അന്തരിച്ചു

കേരളം2 days ago

നാല് വർഷ ബിരുദം: തസ്തിക നഷ്ട ഭീഷണിയിൽ അധ്യാപകർ; ജോലി ക്രമീകരണം

കേരളം2 days ago

2023ലെ മികച്ച സിനിമയ്‌ക്കുള്ള കേരള ഫിലിം ക്രിട്ടിക്‌സ് പുരസ്കാരം ആട്ടത്തിന്

കേരളം2 days ago

ഡ്രൈവിങ് ടെസ്റ്റ്; ഇന്ന് സമര സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച്

കേരളം6 days ago

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ഇന്ന്; ഈ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം

കേരളം6 days ago

പീച്ചി ഡാമില്‍ കാണാതായ വിദ്യാര്‍ഥിയെ കണ്ടെത്താനായില്ല; തിരച്ചില്‍ തുടരുന്നു

കേരളം6 days ago

പുതിയ മൂന്ന് ക്രിമിനൽ നിയമങ്ങളെക്കുറിച്ച് പി ഐ ബി മാധ്യമ ശില്പശാല

കേരളം6 days ago

സംഗീത് ശിവൻ അന്തരിച്ചു

കേരളം6 days ago

SSLC: കോട്ടയം വിജയശതമാനം ഏറ്റവും കൂടുതലുള്ള റവന്യൂ ജില്ല

കേരളം6 days ago

അടുത്ത വർഷം മുതൽ എസ്എസ്എൽസി പരീക്ഷ രീതി മാറ്റും; പ്രഖ്യാപനവുമായി മന്ത്രി

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version