കേരളം
ഡോ. വന്ദനയുടെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന് മാതാപിതാക്കള്‍ ഹൈക്കോടതിയില്‍
കൊട്ടാരക്കരയില്‍ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും സുതാര്യമായ അന്വേഷണം വേണമെന്നുമാണ് ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം തേടിയിട്ടുണ്ട്.
മെയ് പത്തിന് പുലര്‍ച്ചെ വൈദ്യപരിശോധനയ്ക്കിടെയാണ് ഡോക്ടര്‍ വന്ദന കൊല്ലപ്പെട്ടത്. വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി ഡോക്ടറെ കുത്തിക്കൊല്ലുകയായിരുന്നു. ഈ സംഭവത്തില്‍ പൊലീസിന് വലിയ വീഴ്ച സംഭവിച്ചതായി ആരോപണം തുടക്കം മുതലേ ഉയര്‍ന്നിരുന്നു. ആ ആരോപണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കുടുംബം ഹൈക്കോടതിയെ സമീപിച്ചത്.
നിലവില്‍ പൊലീസിന് വീഴ്ച സംഭവിച്ച കേസാണ്. ഈ കേസ് അന്വേഷിക്കുന്നത് ക്രൈംബ്രാഞ്ചാണ്. പൊലീസിന് വീഴ്ച പറ്റിയ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമ്പോള്‍ അത് തൃപ്തികരമാകില്ലെന്നാണ് മാതാപിതാക്കള്‍ ചൂണ്ടിക്കാണിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം വേണമെന്നും സിബിഐക്ക് വിടണമെന്നും ഹര്‍ജിയില്‍ പറയുന്നു. മാതാപിതാക്കളുടെ ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെയും പൊലീസിന്റെയും വിശദീകരണം