Connect with us

കേരളം

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി; പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍

Published

on

20201021 170006

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി കേസിലെ പ്രതികള്‍ക്കെതിരെ പ്രോസിക്യൂഷന്‍ അനുമതിയില്ലെന്ന് സര്‍ക്കാര്‍ സിബിഐയെ അറിയിച്ചു. അഴിമതിക്കേസില്‍ പ്രതികളായ മുന്‍ എം ഡി രതീശന്‍, മുന്‍ ചെയര്‍മാനും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റുമായി ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് സിബിഐ പ്രോസിക്യൂഷന്‍ അനുമതി ചോദിച്ചത്.

തെളിവുകളുടെ അഭാവത്തില്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലെന്നാണ് വ്യവസായ വകുപ്പ് സിബിഐക്ക് നല്‍കിയ മറുപടി. 500 കോടിലേറെ അഴിമതി നടന്നുവെന്ന ഹര്‍ജിയില്‍ ഹൈക്കോടതിയിലാണ് സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.

ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷന്‍ ആര്‍ ചന്ദ്രശേഖരന്‍,മുന്‍ എംഡി രതീശന്‍, കരാറുകാരന്‍ ജയ്‌മോന്‍ജോസഫ് എന്നിവരാണ് കേസിലെ പ്രതികള്‍.

ഹൈക്കോടതി വിധിയെ തുടര്‍ന്ന് സിബിഐ അന്വേഷിച്ച കേസിലാണ് സര്‍ക്കാര്‍ പ്രോസിക്യൂഷന്‍ അനുമതി നിഷേധിച്ചത്. സിബിഐ റിപ്പോര്‍ട്ടില്‍ വേണ്ടത്ര തെളിവില്ലെന്നാണ് നിയമോപദേശം.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന്റെ ഏറ്റവും വലിയ പ്രചരണ വിഷയമായിരുന്നു കശുവണ്ടി അഴിമതി. എന്നാല്‍ അനുമതി നിഷേധിച്ചതിനെ കുറിച്ച് സിപിഎം എല്‍ഡിഎഫ് നേതാക്കള്‍ക്ക് ഒരു വ്യക്തതയുമില്ല.

തെളിവില്ലെന്ന് കണ്ടത്തലിന് അപ്പുറം ചന്ദ്രശേഖരന്റെയും രതീശന്റെയും ഉന്നത ബന്ധങ്ങളാണ് കേസ് എഴുതിതള്ളുന്നതിന് പിന്നിലെന്നാണ് പരാതി.

യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കോര്‍പ്പറേനിലെ അഴിമതി കണ്ടെത്തിയ ധനകാര്യ സെക്രട്ടറിക്കെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ ചന്ദ്രശേഖരന്‍ നടത്തിയ സമരത്തിന് പിന്തുണ അറിയിച്ച് അന്നത്തെ പാര്‍ട്ടി സെക്രട്ടറി പിണറായി സമരപന്തലിലെത്തിയിരുന്നു.

ആരോപണ വിധേയനായ രതീശിനെ ഈ സര്‍ക്കാര്‍ വന്നതിന് ശേഷം വ്യവസായവകുപ്പിന് കീഴിലെ സ്ഥാപനങ്ങളിലെ സുപ്രധാന തസ്തികളിലാണ് നിയമിച്ചതും വിവാദമായിരുന്നു. അപ്പോഴെല്ലാം സിബിഐ അന്വേഷണത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ സിബിഐ കേസ് അവസാനിപ്പിക്കുന്നത്.

 

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം2 days ago

മദ്യപിച്ച് ജോലിക്കെത്തിയവരെ കണ്ടെത്താൻ പരിശോധന; ഗതാഗതമന്ത്രിയുടെ മണ്ഡലത്തിലെ ഡിപ്പോയിൽ കൂട്ടഅവധി

കേരളം2 days ago

ബസ് തടഞ്ഞ് ട്രിപ്പ് മുടക്കി, തെറി വിളിച്ചെന്ന് കെഎസ്ആര്‍ടിസി ഡ്രൈവര്‍; ആര്യാ രാജേന്ദ്രന്റെ മൊഴിയെടുക്കാന്‍ പൊലീസ്

കേരളം2 days ago

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മുന്നറിയിപ്പ്

കേരളം2 days ago

മേയർ- KSRTC ഡ്രൈവർ വാക്ക് പോര് പുതിയ തലത്തിലേക്ക്

കേരളം3 days ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം6 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം7 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം7 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം1 week ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം1 week ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version