കേരളം
പുതിയ കാറിൽ കൃത്രിമം കാണിച്ച ഡീലർക്ക് ഒരു ലക്ഷം രൂപ പിഴ
ഡീലറുടെ കൈവശമുള്ള കാർ ഓഡോ മീറ്ററിൽ കൃത്രിമം കാണിച്ച ഡീലർക്ക് 10,4750/- രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് തൃശൂർ എൻഫോഴ്സ്മെന്റ് വിഭാഗം. ഡീലർമാരുടെ ഉത്തരവാദിത്വത്തിലുള്ള പുതിയ വാഹനങ്ങളിൽ ഒഡോ മീറ്റർ കണക്ഷനിൽ കൃത്രിമം നടത്തുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന കർശനമാക്കിയത്. കൊടുങ്ങല്ലൂർ ഷോറൂമിൽ നിന്ന് ഗുരുവായൂർ ലേക്ക് ടെസ്റ്റുഡ്രൈവ്/ ഡെമോൺസ്ട്രേഷനു വേണ്ടി ഓടിച്ച് കൊണ്ടുപോകും വഴി ദേശീയപാത 17 ഇൽ മതിലകത്തുവെച്ച് വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥർ വാഹനം പിടികൂടുകയായിരുന്നു.
വാഹനം വിൽപ്പനക്ക് മുമ്പ് നടത്തുന്ന ടെസ്റ്റ് ഡ്രൈവ്, പ്രദർശത്തിന് കൊണ്ടുപോകൽ, മറ്റു ഷോറൂമിലേക്ക് സ്റ്റോക്ക് മാറ്റൽ തുടങ്ങിയ ആവശ്യങ്ങൾക്കും ചില സ്വകാര്യ ആവശ്യങ്ങൾക്കും പുതിയ വാഹനം ഉപയോഗിക്കുമ്പോൾ ഓടിയ ദൂരം മീറ്ററിൽ കാണാതെ തീരെ ഓടാത്ത വാഹനമാണെന്ന് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടിയാണ് ഇങ്ങനെ കൃത്രിമം നടത്തുന്നത്. ഇത് മോട്ടോർ വാഹന നിയമത്തിലെ അധ്യായം 7 ൻ്റേ ലംഘനം ആയതിനാൽ ഡീലർക്ക് ഒരു ലക്ഷം രൂപ വീതം പിഴ ചുമത്താൻ ആണ് വ്യവസ്ഥയുള്ളത്.
എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ കാർ ഓടിച്ചു പരിശോധിച്ചപ്പോൾ ഓഡോ മീറ്റർ കണക്ഷൻ വിച്ഛേദിച്ചതായി കണ്ടെത്തി.ഡിജിറ്റൽ മീറ്ററിൽ ഫ്യൂസ് ഊരി മാറ്റിയും അനലോഗ് മീറ്ററിൽ കേബിൾ കണക് ഷൻ വിഛേദിച്ചുമാണ് ഇത്തരം തട്ടിപ്പുകൾ നടത്തുന്നത്. ഇത്തരം വാഹനങ്ങൾക്ക് വാർഷിക റോഡ് നികുതി അടക്കാത്തതിനാലും 1,04,750/- (ഒരു ലക്ഷത്തി നാലായിരത്തിഎഴുന്നൂറ്റിഅൻപത് രൂപ) പിഴ ചുമത്തി.
മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ സജിൻ കെ സ് ന്റെ നേതൃത്വത്തിൽ എ എം വി ഐമാരായ ബിജു വി സി , സുമേഷ് തോമസ്, ബിജോയ് സി ബി എന്നിവരാണ് പരിശോധന നടത്തിയത്.
ടെസ്റ്റ് ഡ്രൈവ് നടത്തുമ്പോഴും മറ്റും മീറ്ററുകൾ പ്രവർത്തനക്ഷമമാണെന്ന് പൊതുജനങ്ങളും കൂടി ഉറപ്പുവരുത്തിയാൽ മാത്രമേ ഇത്തരം തട്ടിപ്പുകൾ പൂർണ്ണമായും തടയാൻ കഴിയൂ….
#mvdkerala
#dealership
#vehicledealer
#Odometer