Connect with us

കേരളം

കാന്‍സര്‍ ചികിത്സയ്ക്ക് പുതിയ രീതി വികസിപ്പിച്ച് കൊച്ചി സര്‍വകലാശാല

Published

on

കാന്‍സര്‍ കോശങ്ങളെ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്ന, ചികിത്സാ രീതി വികസിപ്പിച്ച് കൊച്ചി സര്‍വകലാശാല ഗവേഷക സംഘം. കാന്‍സര്‍ ചികിത്സയ്ക്ക് പാര്‍ശ്വഫലങ്ങള്‍ കൂടുതലാണ്. എന്നാല്‍ ഈ നൂതന ചികിത്സാ രീതിയില്‍ പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന് ഗവേഷക സംഘം അവകാശപ്പെടുന്നു.

കാന്‍സര്‍ കോശങ്ങളെ അതിസൂക്ഷ്മ കാന്തിക കണങ്ങള്‍ ഉപയോഗിച്ച് കരിച്ചുകളയുന്നതാണ് മാഗ്‌നെറ്റിക് ഹൈപ്പര്‍തെര്‍മിയ ചികിത്സാ രീതി. ഇത് കൂടുതല്‍ എളുപ്പമാക്കുന്ന ചികിത്സാരീതിയാണ് കൊച്ചി സര്‍വകലാശാലയിലെ ഗവേഷക സംഘം വികസിപ്പിച്ചത്. കുസാറ്റില്‍ വികസിപ്പിച്ച മാഗ്‌നെറ്റിക് ലെയേര്‍ഡ് ഡബിള്‍ ഹൈഡ്രോക്‌സൈഡ് എന്ന അതിസൂക്ഷ്മ കാന്തിക കണങ്ങളുടെ സവിശേഷ ഘടന മരുന്നിന്റെ വാഹകരായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമാണ്. അതിനായി പാളികള്‍ അടര്‍ത്തിമാറ്റുന്ന സങ്കീര്‍ണ പ്രക്രിയ എളുപ്പമാക്കുന്നതിനുള്ള മാര്‍ഗമാണ് കണ്ടെത്തിയിരിക്കുന്നത്.

കാന്തിക വലയങ്ങള്‍ കൊണ്ട് ഉണ്ടാക്കുന്ന താപം ഉപയോഗിച്ച് കാന്‍സര്‍ കോശങ്ങളെ വേഗത്തില്‍ ആഗിരണം ചെയ്യാന്‍ കഴിയും. അങ്ങനെയുണ്ടാകുന്ന താപം സാധാരണ കോശങ്ങള്‍ക്ക് ദോഷം വരുത്താതെ കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കും.കാന്‍സര്‍ കോശങ്ങളെ മാത്രം നശിപ്പിക്കുന്ന ഇത്തരം മരുന്നുകളുടെ ഉപയോഗം വഴി പാര്‍ശ്വഫലങ്ങള്‍ നന്നായി കുറയ്ക്കാന്‍ കഴിയും.

ലബോറട്ടറിയില്‍ കാന്‍സര്‍ കോശങ്ങളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ വിജയം കണ്ടെത്തി. മൃഗങ്ങളിലുള്ള പരീക്ഷണങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ഡോ. ജി.എസ്. ഷൈലജ പ്രധാന ഗവേഷകയായ ഗവേഷണ പദ്ധതിക്ക് ധനസഹായം നല്‍കുന്നത് കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിനു കീഴിലുള്ള സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ് റിസര്‍ച്ച് ബോര്‍ഡാണ്.

പ്രോജക്ട് ഫെലോ കെ അഞ്ജന, സിഎസ്‌ഐആര്‍-എന്‍ഐഐഎസ്ടി ചീഫ് സയന്റിസ്റ്റ് ഡോ. മനോജ് രാമവര്‍മ എന്നിവരടങ്ങുന്നതാണ് ഗവേഷക സംഘം.ഡോ. മനോജ് രാമവര്‍മയുടെ ലാബിലാണ് ഈ സംയുക്തത്തിന്റെ സൂപ്പര്‍ പാരമാഗ്‌നെറ്റിക് സ്വഭാവം നിര്‍ണയിക്കാനുള്ള പരിശോധന നടത്തിയത്.

സിറ്റിസൺ കേരള വാർത്തകളും മറ്റ് അറിവുകളും വാട്സാപ്പിൽ ലഭ്യമാണ്. ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക. Join now!
Advertisement

ക്രൈം വാർത്തകൾ

കേരളാ വാർത്തകൾ

കേരളം17 hours ago

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

കേരളം4 days ago

മഞ്ഞുമ്മൽ ബോയ്‌സ് നിർമാതാക്കൾക്കെതിരായ കേസ്; ബാങ്ക് രേഖകൾ തേടി പൊലീസ്

കേരളം4 days ago

കൊച്ചി വാട്ടർ മെട്രോയ്ക്ക് ഒന്നാം പിറന്നാൾ, യാത്ര ചെയ്തത് 19.72 ലക്ഷത്തിലധികം പേർ

കേരളം5 days ago

മുന്നറിയിപ്പില്ലാതെ വൈദ്യുതി വിച്ഛേദിച്ചു: ചത്തൊടുങ്ങിയത് 1500 കോഴികൾ

കേരളം6 days ago

തൃശൂരില്‍ കിണറ്റില്‍ വീണ കാട്ടാന ചരിഞ്ഞു

കേരളം6 days ago

എൻഡിഎ സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ കണ്ണിനു പരിക്കേറ്റ സംഭവം: ബിജെപി പ്രവർത്തകൻ അറസ്റ്റിൽ

കേരളം6 days ago

സ്‌കൂട്ടറിന് പുറകില്‍ രണ്ടു വയസ്സായ കുട്ടിയെ നിര്‍ത്തി സ്‌കൂട്ടര്‍ ഓടിച്ച പിതാവിനെതിരെ കേസ്

കേരളം6 days ago

തൃശൂരില്‍ ബാങ്കിനുള്ളില്‍ ജീവനക്കാരെ അബോധാവസ്ഥയില്‍ കണ്ടെത്തി

കേരളം7 days ago

തിരുവനന്തപുരത്തെ ഡബിള്‍ ഡക്കര്‍ ബസിലെ യാത്രക്കാര്‍, വിമാനത്താവള പരിസരത്തെ ദൃശ്യങ്ങള്‍ പകര്‍ത്തരുത്: KSRTC

കേരളം7 days ago

തൃശൂര്‍ പൂരം വിവാദം; സിറ്റി പൊലീസ് കമ്മീഷണറെയും അസിസ്റ്റന്റ് കമ്മീഷണറെയും സ്ഥലംമാറ്റും

വിനോദം

പ്രവാസി വാർത്തകൾ

Exit mobile version