ദേശീയം
പുതിയ വായ്പ പദ്ധതി അവതരിപ്പിച്ച് കാനറാ ബാങ്ക്; 5 ലക്ഷം രൂപവരെ വ്യക്തിഗത വായ്പ,
കൊവിഡ് പകർച്ചവ്യാധിക്കിടെ ഉപഭോക്താക്കൾക്ക് ആശ്വാസമേകി കാനറാ ബാങ്ക്. വ്യക്തിഗത വായ്പ, ബിസിനസ് വായ്പ, ആരോഗ്യ പരിരക്ഷ എന്നിവ ഇതിൽ ഉൾപ്പെടും. കാനറ ചികിത്സ ഹെൽത്ത് കെയർ, കാനറ ജീവൻരേഖ ഹെൽത്ത് കെയർ, കാനറ സുരക്ഷ പേഴ്സണൽ ലോൺ സ്കീം എന്നിങ്ങനെയാണ് ബാങ്കിന്റെ വായ്പ പദ്ധതികൾ അറിയപ്പെടുക.
കൊവിഡ് ചികിത്സയ്ക്കായി ഉപഭോക്താക്കൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയാണ് കാനറ സുരക്ഷ പേഴ്സണൽ ലോൺ. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്തോ അല്ലെങ്കിൽ ഡിസ്ചാർജിന്റെ സമയത്തോ ആണ് വായ്പ ലഭിക്കുക. 25,000 മുതൽ 5 ലക്ഷം രൂപ വരെ വായ്പയായി നൽകും. ആറ് മാസത്തെ മൊറട്ടോറിയം കാലാവധിയും പദ്ധതി വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രോസസിങ് ഫീസ് ഇല്ല. 2021 സെപ്റ്റംബർ 30 വരെ പദ്ധതി ലഭ്യമായിരിക്കും.
കാനറ ചികിത്സ ഹെൽത്ത് കെയർ, കാനറ ജീവൻരേഖ ഹെൽത്ത് കെയർ എന്നിവ ആരോഗ്യ മേഖലയിൽ അടിസ്ഥന സേവനങ്ങളൊരുക്കുന്ന മുഴുവൻ ഹെൽത്ത് കെയർ യൂണിറ്റുകൾക്കും കമ്പനികൾക്കുമായുള്ള പദ്ധതിയാണ്. ജീവൻരേഖ ഹെൽത്ത് കെയർ പദ്ധതിയ്ക്ക് കീഴിൽ രണ്ട് കോടി രൂപ വരെ വായ്പ നൽകും.
ആരോഗ്യ മേഖലയിൽ അടിസ്ഥന സേവനങ്ങളൊരുക്കുന്ന മുഴുവൻ ഹെൽത്ത് കെയർ യൂണിറ്റുകൾക്കും കാനറ ചികിത്സ ഹെൽത്ത് കെയർ വായ്പ ലഭിക്കും. 10 ലക്ഷം മുതൽ 50 കോടി രൂപ വരെയാണ് വായ്പയായി ലഭിക്കുക.10 വർഷമാണ് വായ്പ കാലാവധി. 18 മാസം വരെ മൊറട്ടോറിയവും ഉണ്ടായിരിക്കും. കുറഞ്ഞ പലിശ നിരക്കിലാണ് ബാങ്ക് വായ്പ ലഭ്യമാക്കുക. ഉപഭോക്താക്കൾക്ക് 2022 മാർച്ച് 31 വരെ വായ്പ പദ്ധതികൾ ലഭിക്കും.